കാഞ്ഞങ്ങാട്: ഫേസ്ബുക്ക് പ്രണയത്തില്‍ അകപ്പെട്ട് കാമുകനോടൊപ്പം നാടുവിടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥിനിയെ പോലീസ് കോടതിയില്‍ ഹാജരാക്കി. മാവുങ്കാല്‍ തട്ടാംകുഴിയിലെ രാജന്‍-സുനിത ദമ്പതികളുടെ മകളും പയ്യന്നൂരിനടുത്ത മാതമംഗലം എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ ധന്യയെയാണ് (18) ചൊവ്വാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നവംബര്‍ 21 നാണ് കാമുകനായ ആലപ്പുഴ കായംകുളത്തെ 19 കാരനായ കിരണ്‍ ദാസിനോടൊപ്പം ധന്യ ഒളിച്ചോടിയത്. ഇത് സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്ന കാര്യമറിഞ്ഞ ധന്യ കിരണ്‍ദാസിനും കിരണ്‍ ദാസിന്റെ മാതാപിതാക്കള്‍ക്കുമൊപ്പം ചൊവ്വാഴ്ച ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കപ്പെട്ട യുവതി തനിക്ക് കിരണ്‍ ദാസിനോടൊപ്പം പോകാനാണ് താല്‍പ്പര്യമെന്നാണ് അറിയിച്ചത്.
എന്നാല്‍ കിരണ്‍ ദിസിന് വിവാഹ പ്രായമാകാത്തതിനാല്‍ അതുവരെ മാതാവിനോടൊപ്പം കഴിയാന്‍ ആഗ്രഹിക്കുന്നുവെന്നും ധന്യ കോടതിയെ ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് ധന്യ കോടതി സ്വന്തം ഇഷ്ടത്തിന് വിടുകയും യുവതി മാതാവിനോടൊപ്പം പോവുകയുമായിരുന്നു.
No comments:
Post a Comment