Latest News

അഭിഷേക് വധം: പ്രതികള്‍ സ്റ്റുഡന്‍സ് പോലീസ് പരിശീലനം നേടിയവര്‍

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവ. ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിനെ കുശാല്‍നഗര്‍ പോളിടെക്‌നിക് ഗ്രൗണ്ടിലെ വെള്ളക്കെട്ടില്‍ മുക്കിക്കൊന്ന കേസില്‍ പിടിയിലായ അഭിലാഷിന്റെ സഹപാഠികള്‍ കൂടിയായ രണ്ടുപേര്‍ രണ്ടുവര്‍ഷം സ്റ്റുഡന്‍സ് പോലീസ് പരിശീലനം നേടിയിരുന്നു.

എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിക്കുമ്പോള്‍ തുടര്‍ച്ചയായി ഈ സ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളായിരുന്നു ഇരുവരും. ഇവരില്‍ അഭിലാഷിനെ മുക്കിക്കൊന്ന പതിനേഴുകാരന്‍ എന്നും അനുസരണക്കേട് കാട്ടാറുണ്ടെന്നും പലപ്പോഴും ശാസിക്കേണ്ടി വന്നിട്ടുണ്ടെന്നും അവരെ പരിശീലിപ്പിച്ചവര്‍ ചൂണ്ടിക്കാട്ടി. 

പരിശീലനത്തിന് കൃത്യമായി എത്താത്തതിനെ തുടര്‍ന്ന് പലപ്പോഴും താക്കീത് ചെയ്യപ്പെട്ട പതിനേഴുകാരന് നല്ല ശാരീരിക ക്ഷമതയുണ്ട്. സ്റ്റുഡന്‍സ് പോലീസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ക്യാമ്പുകളിലും ഇരുവരും സജീവമായി പങ്കെടുക്കാറുമുണ്ട്. 

സ്‌കൂളിലെ 8, 9 ക്ലാസുകളിലെ കുട്ടികള്‍ക്ക് മാത്രമാണ് സ്റ്റുഡന്‍സ് പോലീസില്‍ പ്രവേശനം നല്‍കാറുള്ളത്. ഉയരത്തിലും വണ്ണത്തിലും കായിക-ശാരീരിക ക്ഷമതയിലും പ്രത്യേകതയുള്ള ഇരുവരെയും സ്റ്റുഡന്‍സ് പോലീസ് കേഡറ്റായി തിരഞ്ഞെടുക്കാന്‍ പ്രയാസപ്പെടേണ്ടി വന്നിരുന്നില്ല.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.