കുറ്റിക്കോല്‍: ഓഫിസില്‍ മറന്നുവച്ച മൊബൈല്‍ഫോണില്‍നിന്നു ബന്ധുവായ പെണ്‍കുട്ടിക്കു അശ്ലീലസന്ദേശം പോയ സംഭവത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കുറ്റിക്കോല്‍ തുണ്ടംബട്ടി രവീന്ദ്രന്റെ മകനും കാസര്‍കോട് സ്വകാര്യ കാര്‍ വില്‍പ്പനശാലയിലെ ജീവനക്കാരനുമായ രജിന്‍(21) ആണു മരണമടഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി വീടിന്റെ ഉമ്മറത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
രജിന്‍ തന്റെ മൊബൈല്‍ഫോണ്‍ ഓഫിസില്‍ മറന്നുവച്ചിരുന്നു. തുടര്‍ന്ന് അതു സൂക്ഷിക്കാന്‍ സുഹൃത്തിനെ വിളിച്ച് ഏര്‍പ്പാടും ചെയ്തു. എന്നാല്‍ മൊബൈലില്‍ സേവ് ചെയ്തിരുന്ന പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പറിലേക്ക് അശ്ലീല സന്ദേശം പോവുകയായിരുന്നു. ഇതേത്തുടര്‍ന്നു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രജിനെ ഫോണില്‍ വിളിച്ച് അന്വേഷിച്ചു. വിവരമറിഞ്ഞതിനെത്തുടര്‍ന്നു രജിന്‍ മാനസികമായി തകര്‍ന്ന നിലയിലായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.
ഒരാഴ്ച മുന്‍പായിരുന്നു ഈ സംഭവം. രജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു ബേഡഡുക്ക പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. എസ്എംഎസ് അയച്ചത് ആരാണെന്നു വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു. രജിന്റെ മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഒരുമാസം മുന്‍പാണു രജിന്‍ ജോലിക്കു ചേര്‍ന്നത്. മാതാവ് ലീല. സഹോദരി രമ്യ.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
രജിന്‍ തന്റെ മൊബൈല്‍ഫോണ്‍ ഓഫിസില്‍ മറന്നുവച്ചിരുന്നു. തുടര്‍ന്ന് അതു സൂക്ഷിക്കാന്‍ സുഹൃത്തിനെ വിളിച്ച് ഏര്‍പ്പാടും ചെയ്തു. എന്നാല്‍ മൊബൈലില്‍ സേവ് ചെയ്തിരുന്ന പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പറിലേക്ക് അശ്ലീല സന്ദേശം പോവുകയായിരുന്നു. ഇതേത്തുടര്‍ന്നു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രജിനെ ഫോണില്‍ വിളിച്ച് അന്വേഷിച്ചു. വിവരമറിഞ്ഞതിനെത്തുടര്‍ന്നു രജിന്‍ മാനസികമായി തകര്‍ന്ന നിലയിലായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.
ഒരാഴ്ച മുന്‍പായിരുന്നു ഈ സംഭവം. രജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു ബേഡഡുക്ക പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. എസ്എംഎസ് അയച്ചത് ആരാണെന്നു വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു. രജിന്റെ മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഒരുമാസം മുന്‍പാണു രജിന്‍ ജോലിക്കു ചേര്‍ന്നത്. മാതാവ് ലീല. സഹോദരി രമ്യ.
No comments:
Post a Comment