കാസര്‍കോട്: അറിവിന്റെ ലോകത്തേക്ക് വിദ്യാര്‍ള്‍ക്കും താങ്ങും തണലുമാവാന്‍ എല്‍.ബി.എസ് കോളജില്‍ പുതിയ പദ്ധതി. യു.ഡി.എസ്.എഫിന്റെ നേതൃത്വത്തിലുള്ള സ്റ്റുന്‍ഡന്റ് സെന്ററിന് തുടക്കമായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
അറിവിന്റെ പുതിയ ലോകമാണ് സ്റ്റുഡന്റ് സെന്ററിലൂടെ തുറന്നത്. ഉന്നത പഠനത്തിന് വഴിക്കാണിക്കുന്ന കരിയര്‍ ഗൈന്‍സിന് ആവശ്യമുള്ള മുഴുവന്‍ പുസ്തകങ്ങളും ഉള്‍ക്കൊള്ളുന്ന ബുക്ക് ബാങ്ക്, വിവിധ സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ് അസിസ്റ്റന്‍സ്, സ്‌പ്ലൈ പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്ക് പരിശീലനം നല്‍കുന്ന സീറോ ആര്യസ് കോച്ചിംഗ്, വിവിവിധ വിഷയങ്ങളിലുള്ള സെമിനാര്‍ ട്രെയിനിംഗ് സെന്റര്‍, പരീക്ഷ സംബന്ധിച്ചും മറ്റുകാര്യങ്ങള്‍ക്കുമായി യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെടുന്നവര്‍ക്ക് നിര്‍ദ്ദേശവും സഹായവും നല്‍കുന്ന യൂണിവേഴ്‌സിറ്റി ഹെല്‍പ്പ് വിംഗ്, പരീക്ഷയെ സംബന്ധിച്ചു വിവരങ്ങള്‍ നല്‍കുന്ന എക്‌സാം ഹെല്‍പ്പ് സെന്റര്‍, ബയോഡാറ്റ സംബന്ധിച്ചുള്ള സഹായങ്ങളും വിവരങ്ങളുംനല്‍കുന്ന സെന്റര്‍, സിലബസ് ആന്റ് ചോദ്യപേപ്പര്‍ ക്ലാസ് റൂം തുടങ്ങിയ വ്യത്യസ്തങ്ങളായ സൗകര്യമാണ് സ്റ്റുഡന്‍സ് സെന്ററിലൂടെ ലഭ്യമാക്കുക.
സിലബസ് സെന്ററിന്റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള നിര്‍വ്വഹിച്ചു. സിലബസ് ബുക്ക് എം.സി.ഖമറുദ്ദീനും ബുക്ക് ബാങ്ക് ഉദ്ഘാടനം അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കളയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സാജിദ് മവ്വലും നിര്‍വ്വഹിച്ചു.
മൊയ്തീന്‍ കൊല്ലമ്പാടി, പ്രദീപ്കുമാര്‍, ജോമോന്‍ ജോസ്, ബാത്തിഷ പൊവ്വല്‍, ഹാഷിം ബംബ്രാണി, നാസര്‍ ചായിന്റടി, റിസ്‌വാന്‍ പൊവ്വല്‍, ഹുദൈഫ്, മുഹ്‌സിന്‍, നിഷാദ്.കെ.സലിം, ഇംതിയാസ്, ഖലീല്‍, ജസിം, മഷ്ഹൂദ്, നവാസ് കുഞ്ചാര്‍ സംസാരിച്ചു.
No comments:
Post a Comment