തിരുവനന്തപുരം: ഇടതുപക്ഷം നടത്തിയ ചിലസമരങ്ങള്‍ 'അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളാ'ണെന്നുള്ളത് ജനങ്ങളുടെ സംശയമാണെന്നും ആ സംശയം ദൂരികരിക്കേണ്ടതുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഞായറാഴ്ച നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.
തിരുവനന്തപുരത്ത് ഇടതുമുന്നണി യോഗം നടക്കുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്, പിണറായി ഉന്നയിച്ച ഓരോ പ്രശ്‌നത്തിനും സിപിഐ സംസ്ഥാന സെക്രട്ടറി മറുപടി നല്‍കിയത്.
കോണ്‍ഗ്രസ് ബാന്ധവത്തിന്റെ കാര്യം പറഞ്ഞും സിപിഐയെ ആരും വിരട്ടാന്‍ നോക്കേണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പി.കെ.വിയെപ്പോലെ ആരാധ്യനായ ഒരു നേതാവിനെ വിവാദത്തിലേക്ക് പിണറായി വലിച്ചിഴക്കാന്‍ പാടില്ലായിരുന്നുവെന്നും പന്ന്യന്‍ പറഞ്ഞു.
ഇടതുമുന്നണി അഡ്ജസ്റ്റ്‌മെന്റ് സമരം നടത്തിയെന്ന് സിപിഐയ്ക്ക് അഭിപ്രായമില്ല. ജനങ്ങള്‍ക്ക് അങ്ങനെ സംശയമുണ്ട്. ആ സംശയം മാറ്റണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്ന് പന്ന്യന്‍ വിശദീകരിച്ചു.
ജനങ്ങളുടെ അഭിപ്രായം മാനിച്ച് പ്രവര്‍ത്തിക്കുന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ജനങ്ങളുടെ ആരോപണം പരിശോധിക്കേണ്ടത് ആവശ്യമാണെന്നാണ് സി.പി.ഐ ഇപ്പോഴും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ ആരും മോശമല്ലെന്ന് പന്ന്യന്‍ പറഞ്ഞു. സി.പി.ഐ കോണ്‍ഗ്രസിനെ സഹായിച്ചത് പണ്ടെത്തെ കാര്യമാണെങ്കില്‍, അടുത്തകാലത്ത് കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കുന്നതില്‍ ആരും മോശമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു.പി.എ സര്‍ക്കാരിനെ ആരാണ് പിന്താങ്ങിയതെന്ന് മറക്കാന്‍ പാടില്ല. ഇന്ധിരാ ഗാന്ധിയെ ജ്യോതി ബസു പിന്തുണച്ചതും മറക്കരുത്. ചരിത്രം മറച്ചുവെച്ചാണ് സി.പി.എം സംസ്ഥാന സെക്രട്ടറി സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ബാര്‍കോഴ വിവാദത്തില്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസം വര്‍ധിക്കുന്നതിനിടെയാണ് ഇടത് മുന്നണി യോഗം ചേരുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തിരുവനന്തപുരത്ത് ഇടതുമുന്നണി യോഗം നടക്കുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്, പിണറായി ഉന്നയിച്ച ഓരോ പ്രശ്‌നത്തിനും സിപിഐ സംസ്ഥാന സെക്രട്ടറി മറുപടി നല്‍കിയത്.
കോണ്‍ഗ്രസ് ബാന്ധവത്തിന്റെ കാര്യം പറഞ്ഞും സിപിഐയെ ആരും വിരട്ടാന്‍ നോക്കേണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പി.കെ.വിയെപ്പോലെ ആരാധ്യനായ ഒരു നേതാവിനെ വിവാദത്തിലേക്ക് പിണറായി വലിച്ചിഴക്കാന്‍ പാടില്ലായിരുന്നുവെന്നും പന്ന്യന്‍ പറഞ്ഞു.
ഇടതുമുന്നണി അഡ്ജസ്റ്റ്‌മെന്റ് സമരം നടത്തിയെന്ന് സിപിഐയ്ക്ക് അഭിപ്രായമില്ല. ജനങ്ങള്‍ക്ക് അങ്ങനെ സംശയമുണ്ട്. ആ സംശയം മാറ്റണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്ന് പന്ന്യന്‍ വിശദീകരിച്ചു.
ജനങ്ങളുടെ അഭിപ്രായം മാനിച്ച് പ്രവര്‍ത്തിക്കുന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ജനങ്ങളുടെ ആരോപണം പരിശോധിക്കേണ്ടത് ആവശ്യമാണെന്നാണ് സി.പി.ഐ ഇപ്പോഴും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ ആരും മോശമല്ലെന്ന് പന്ന്യന്‍ പറഞ്ഞു. സി.പി.ഐ കോണ്‍ഗ്രസിനെ സഹായിച്ചത് പണ്ടെത്തെ കാര്യമാണെങ്കില്‍, അടുത്തകാലത്ത് കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കുന്നതില്‍ ആരും മോശമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു.പി.എ സര്‍ക്കാരിനെ ആരാണ് പിന്താങ്ങിയതെന്ന് മറക്കാന്‍ പാടില്ല. ഇന്ധിരാ ഗാന്ധിയെ ജ്യോതി ബസു പിന്തുണച്ചതും മറക്കരുത്. ചരിത്രം മറച്ചുവെച്ചാണ് സി.പി.എം സംസ്ഥാന സെക്രട്ടറി സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ബാര്‍കോഴ വിവാദത്തില്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസം വര്‍ധിക്കുന്നതിനിടെയാണ് ഇടത് മുന്നണി യോഗം ചേരുന്നത്.
No comments:
Post a Comment