Latest News

കരുത്ത് തെളിയിച്ച് കാഞ്ഞങ്ങാട്ട് എസ് എസ് എഫ് മുതഅല്ലിം റാലി

കാസര്‍കോട്: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന ഭാഗമായി എസ് എസ് എഫ് ജില്ലാ മുതഅല്ലിം സമിതിയുെട നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നടന്ന മുതഅല്ലിം റാലി കരുത്തറിയിക്കുന്നതായിരുന്നു. ജില്ലയിലെ പള്ളിദര്‍സ്, ദഅവ കോളേജ്, ശരീഅത്ത് കോളേജുകളില്‍ നിന്നായി നൂറ് കണക്കിന് മതവിദ്യാര്‍ഥികളാണ് മുതഅല്ലിം സമ്മേളനത്തിന് എത്തിച്ചേര്‍ന്നത്.
വിദ്യാര്‍ഥി യുവതയ്ക്കിടയില്‍ ധാര്‍മികത വളര്‍ത്തുവാനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജ്ജരാവാനും വിദ്യാര്‍ഥികളോട് സമ്മേളനം ആഹ്വാനം ചെയ്തു. ഉഡുപ്പി ഖാളിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്തയും പോഷക സംഘടനകളും നടത്തിയ പ്രവര്‍ത്തനങ്ങളാണ് കേരള മുസ്‌ലിം നവോഥാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എസ് വൈ എസ് സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദു റഹ് മാന്‍ ദാരിമി, എസ് എസ് എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി മലപ്പുറം , സഅദിയ്യ ദഅ്‌വ കോളേജ് പ്രിന്‍സിപ്പാള്‍ മുഹ്‌യദ്ധീന്‍ സഅദി കൊട്ടുകര എന്നിവര്‍ ജമാഅത്ത് , ദഅ്‌വത്ത് , സിറാത്വല്‍ മുസ്തഖീം എന്നീ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
സ്വാഗതസംഘം ചെയര്‍മാന്‍ മദനി അബ്ദുല്‍ ഹമീദ് പതാക ഉയര്‍ത്തി. എസ് വൈ എസ് ജില്ലാ ഭാരവാഹികളായ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംമ്പാടി, അബ്ദുല്‍ വാഹിദ് സഖാഫി , എസ് ജെ എം ജില്ലാ സെക്രട്ടറി അബ്ദുല്‍ കാദര്‍ സഅദി കൊല്ലമ്പാടി, , അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അശ് റഫ് അശ്‌റഫി , അശ്‌റഫ് കരിപ്പൊടി, അബ്ദുല്‍ റഷീദ് സഅദി കാക്കടവ്, അലി ഹാജി പൂച്ചക്കാട്, അശ്കര്‍ പടന്നക്കാട്, ജാഫര്‍ സി എന്‍, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി, അശ്‌റഫി സുഹ്് രി പരപ്പ, നസീര്‍ തെക്കേക്കര, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, മുസ്തഫ സഖാഫി പട്ടാമ്പി, ഇല്ല്യാസ് സഖാഫി, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, അബ്ദുല്‍ അസീസ് സൈനി, ജലീല്‍ സഅദി താനൂര്‍ പ്രസംഗിച്ചു.

വൈകീട്ട് നാല് മണിക്ക് തെക്കേപ്പുറത്ത് നിന്നാരംഭിച്ച് കോട്ടച്ചേരി ജുമാ മസ്ജിദ് പരിസരത്ത് പ്രകടനം സമാപിച്ചു. പ്രകടനത്തിന് അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍, മുഹമ്മദ് റഫീഖ് സഖാഫി ചേടിക്കുണ്ട്, ശാനവാസ് മദനി, റാശിദ് ഹിമമി, ഖിളര്‍ അഹമദ് സഖാഫി, സലാം സഖാഫി പാടലടുക്ക, ശംസീര്‍ സൈനി, കബീര്‍ ഹിമമി ഗോളിയടുക്ക നേതൃത്വം നല്‍കി.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.