ഒടയംചാല്‍: ഒടയംചാലിനടുത്ത ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിനോദ യാത്രക്ക് പോയ സംഘത്തിലെ വിദ്യാര്‍ത്ഥിനികളുടെ ഒളിക്യാമറാ ദൃശ്യം പകര്‍ത്തിയ അധ്യാപകനെതിരെ ജനരോഷം ശക്തമായി.
ഒരാഴ്ച മുമ്പാണ് ഈ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളും അധ്യാപക-അധ്യാപികമാരടങ്ങുന്ന സംഘം ബാംഗ്ലൂരിലേക്ക് വിനോദയാത്ര പോയത്. വ്യാഴാഴ്ചയാണ് സംഘം മടങ്ങിയെത്തിയത്. സംഘത്തിലുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ഫോണ്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ അധികൃതര്‍ പിടികൂടുകയും വിദ്യാര്‍ത്ഥിയെ ശാസിക്കുകയും ചെയ്തപ്പോഴാണ് അധ്യാപകന്‍ നടത്തിയ ഒളിക്യാമറ ദൃശ്യം പകര്‍ത്തിയ സംഭവം പുറത്തുവന്നത്.
ശാസന സഹിക്കാന്‍ വയ്യാതെയാപ്പോള്‍ വിനോദ സഞ്ചാരവേളയില്‍ അധ്യാപകരില്‍ ചിലരും ചില വിദ്യാര്‍ത്ഥികളും മദ്യപിച്ച കാര്യം വിദ്യാര്‍ത്ഥി പുറത്തുവിട്ടു. ഇതിനിടയില്‍ ബാംഗ്ലൂരിലെ വണ്ടര്‍ലാന്റില്‍ വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ കുളിക്കുന്ന ദൃശ്യം ഒരു അധ്യാപകന്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ സംഭവം പുറത്തായത്.
വിദ്യാര്‍ത്ഥികളുടെ ഈ ചിത്രം അധ്യാപകന്‍ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തതോടെ സംഭവം ഏറെ വിവാദമാവുകയും ചെയ്തു. ഫേസ് ബുക്കില്‍ ചിത്രം കണ്ട രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളില്‍ സംഘടിച്ചെത്തി അധ്യാപകനെതിരെ തിരിഞ്ഞു. മാപ്പുപറഞ്ഞ് തലയൂരാനുള്ളശ്രമം അധ്യാപകന്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഈ വിഷയുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ മുതല്‍ സ്ഥലത്തെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസില്‍ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടന്നുവരികയാണ്. സ്‌കൂള്‍ രക്ഷകര്‍തൃ സമിതിയുടെ അടിയന്തിരയോഗം വിളിച്ചുചേര്‍ക്കുമെന്നറിയുന്നു. ഈ അധ്യാപകനെതിരെ ഇതിനു മുമ്പും മറ്റുചില ആരോപണങ്ങള്‍ കൂടി ഉയര്‍ന്നുവന്നിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment