ബെദിര: എസ്‌കെഎസ്എസ്എഫ് ബെദിര ശാഖ നവംബര്‍ 18മുതല്‍ 22 വരെയുള്ള തീയതികളില്‍ ബെദിര ബികെ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന മതവിജ്ഞാന സദസിന് തുടക്കം കുറിച്ച് കൊണ്ടുള്ള പതാക ഉയര്‍ത്തല്‍ കര്‍മം ബെദിര മഹല്ല് ജമാഅത്ത പ്രസിഡന്റ് ബിഎംഎ മുഹമ്മദ് ഹാജി നിര്‍വഹിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
18ന് ചൊവ്വാഴ്ച ബഹു. കെഎസ് അലിതങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മുനീര്‍ ഹുദവി വിളയില്‍, അന്‍വര്‍ ഹുദവി ആലുവ, ജലീല്‍ റഹ്മാനി വാണിയന്നൂര്‍, അഫ്‌സല്‍ ഖാസിമി കൊല്ലം തുടങ്ങി പ്രഭാഷവേദിയിലെ പ്രൗഢമുഖങ്ങള്‍ പ്രഭാഷണം നടത്തും.
21ന് വെള്ളിയാഴ്ച മംഗലാപുരം-കീഴൂര്‍ ഖാസി ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്യുന്ന ആദര്‍ശസമ്മേളനത്തില്‍ താജുദ്ദീന്‍ ദാരിമി പടന്ന, അഡ്വ. ഹനീഫ് ഇര്‍ഷാദി അല്‍ ഹുദവി ദേലംപാടി, സംബന്ധിക്കും. സമാപന സംഗമത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, യഹ്‌യ ബാഖവി കണ്ണൂര്‍ പ്രഭാഷണം നടത്തും.
മഖാം സിയാറത്തിന് മഹല്ല് ഖത്തീബ് അഹ്മദ് ദാരിമി നേതൃത്വം നല്‍കി. സിഎ അബ്ദുല്ലക്കുഞ്ഞി, ബികെ അബ്ബാസ് ഹാജി, ഹാരിസ് ദാരിമി, ഹാരിസ് ഫൈസി, എന്‍എം സിദ്ദീഖ്, ഇര്‍ഷാദ് ഹുദവി, ഹമീദ് ചുടുവളപ്പ്, ഇബ്രാഹിം ചാല, സലീം ബികെ, റാഷിദ് ബിഎംസി, ഗഫൂര്‍ ബെദിര, അഷ്‌റഫ് ബെദിര സംബന്ധിച്ചു.
No comments:
Post a Comment