ബദിയഡുക്ക: സൂപ്പര്‍ മാര്‍ക്കറ്റിന്റെ പേരില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരേ ബദിയടുക്ക പോലീസ് കേസെടുത്തു. 2011 ല്‍ ബദിയഡുക്കയിലെ ഗ്ലോബല്‍ ഇന്ത്യ ഗ്രാമീണ്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷെയര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് എട്ടുപേരില്‍ നിന്നായി 15,000 രൂപ വീതം വാങ്ങി ഷെയര്‍ സര്‍ട്ടിഫിക്കറ്റും പണവും നല്‍കാതെ വഞ്ചിച്ചുവെന്നതിനാണ് ജില്ലാ പോലീസ് ചീഫിനു നല്കിയ പരാതിയില്‍ കേസെടുത്തത്.
കോയമ്പത്തൂര്‍ വി.ജി. റാവു നഗറിലെ നാരായണന്, മോഹനന്, രവി, ഗംഗാധരന്, ചന്ദ്രഹാസ, സുബ്രഹ്മണ്യ, വിഷ്ണുകുമാര്‍ എന്നിവരുടെ പരാതിയില്‍ ഗ്ലോബല്‍ ഇന്ത്യ ഗ്രാമീണ്‍ സൂപ്പര്‍ മാര്‍ക്കറ്റ് എംഡിയായിരുന്ന രാജേഷ് ആള്‍വ, ബിജുവര്‍ഗീസ്, വിനേഷ്, ആര്.സുരേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഷെയര്‍ വാഗ്ദാനം നല്കി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ നേരത്തേയും കേസെടുത്തിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കോയമ്പത്തൂര്‍ വി.ജി. റാവു നഗറിലെ നാരായണന്, മോഹനന്, രവി, ഗംഗാധരന്, ചന്ദ്രഹാസ, സുബ്രഹ്മണ്യ, വിഷ്ണുകുമാര്‍ എന്നിവരുടെ പരാതിയില്‍ ഗ്ലോബല്‍ ഇന്ത്യ ഗ്രാമീണ്‍ സൂപ്പര്‍ മാര്‍ക്കറ്റ് എംഡിയായിരുന്ന രാജേഷ് ആള്‍വ, ബിജുവര്‍ഗീസ്, വിനേഷ്, ആര്.സുരേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഷെയര്‍ വാഗ്ദാനം നല്കി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ നേരത്തേയും കേസെടുത്തിരുന്നു.
No comments:
Post a Comment