Latest News

ദേശീയ പാത: പ്രതിഷേധ മാര്‍ച്ച്

കാഞ്ഞങ്ങാട്: ദേശീയപാത നാലുവരിയായോ ആറുവരിയായോ ഉടന്‍ വികസിപ്പിക്കുക, പാതയുടെ വീതി 30 മീറ്ററായി നിജയപ്പെടുത്തുത ദേശീയ പാതയ്ക്കായി തയ്യാറാക്കിയ അശാസ്ത്രീയ അലെയ്ന്‍മെന്റ് മാറ്റം വരുത്തി നിലവിലുള്ള പാതയുടെ ഇരുവശത്തുമുള്ള സര്‍ക്കാര്‍ സ്ഥലം ഉപയോഗിച്ച് പാത നിര്‍മ്മിക്കുക, 30 മീറ്റര്‍ വീതിയില്‍ വികസനത്തിന് സര്‍ക്കാര്‍ സ്ഥലം പോരാതെ വരികയാണെങ്കില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടി ഒഴിപ്പിക്കുന്നവരുടെ പുനരധിവാസം മുന്‍കൂര്‍ ഉറപ്പ് വരുത്തുക, നിലവില്‍ ഭൂമി ഏറ്റെടുക്കുന്നതിന് എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യുക, ദേശീയപാത സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ 20ന് കലക്ടറേറ്റ് മാര്‍ച്ചിന്റെ ഭാഗമായി എന്‍.എച്ച് 17 ആക്ഷന്‍ കൗണ്‍സില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലിക്കടവില്‍ നിന്നാരംഭിച്ച കാല്‍നട പ്രചരണ വിളംബരജാഥ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഹഷീം ചെന്നാമ്പള്ളി ഉദ്ഘാടനം ചെയ്തു.

ജില്ലാ ചെയര്‍മാന്‍ ബി.ഷാഫി ഹാജി അദ്ധ്യക്ഷനായി. പോള്‍ ഡി.സാമുവല്‍, ക്യാപ്റ്റന്‍ വിശ്വാസ് പള്ളിക്കര, പവിത്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിളംബരജാഥ കാലിക്കടവില്‍ നിന്നാരംഭിച്ച് മൂലക്കണ്ടത്ത് സമാപിച്ചു. കൃഷ്ണന്‍കുട്ടി, സജിത രമേഷ്, രമേഷ് മൂലക്കണ്ടം, ജിതേഷ് മാവുങ്കാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.