Latest News

അന്താരാഷ്ട്ര വിദ്യാര്‍ഥി ദിനം: കൗതുകമുണര്‍ത്തി ഹയര്‍സെക്കന്ററികളില്‍ എസ് എസ് എഫ് വിചാരമരം

കാസര്‍കോട്: നവംബര്‍ 17 അന്താരാഷ്ട്ര വിദ്യാര്‍ഥി ദിനത്തിന്റെ ഭാഗമായി എസ് എസ് എഫ് ആചരിക്കുന്ന വിചാരവാരത്തിന് ജില്ലയിലെ ഹയര്‍സെക്കന്ററികളില്‍ പ്രൗഡമായ തുടക്കം. ജില്ലയിലെ നൂറോളം ഹയര്‍സെക്കന്ററി കാമ്പസുകള്‍ കേന്ദ്രീകരിച്ച് സ്ഥാപിച്ച വിചാരമരം വിദ്യാര്‍ഥികളില്‍ കൗതുകം പകര്‍ന്നതോടൊപ്പം ചിന്തനീയവുമായി. 

ലഹരി, ലൈഗീംകത തുടങ്ങിയവക്കെതിരെ ബോധവത്ക്കരണവും വിദ്യാര്‍ഥി ആക്ടിവിസത്തിലൂന്നിയ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതായിരുന്നു വിചാരമരം.വിദ്യാര്‍ഥികളില്‍ വിര്‍ധിച്ച് വരുന്ന അധാര്‍മിക പ്രവണതകള്‍ക്കും അരാഷ്ട്രീയതക്കുമെതിരെ സംഘടന നടത്തുന്ന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് എസ് എസ് എഫ് വിചാര വാരം ആചരിക്കുന്നത്.
കലാലയങ്ങള്‍ മൂല്യവും സംസ്‌കാരങ്ങളും വളരുന്ന കേന്ദ്രങ്ങളാവുന്നതിനപ്പുറം ചാപല്യങ്ങളുടെ വേദികളായി മാറുന്ന വര്‍ത്തമാനത്തില്‍ വിചാരത്തിന്റെ വേദിയൊരുക്കുകയാണ് എസ് എസ് എഫ് ചെയ്യുന്നത്. 6 ഡിവിഷനുകളില്‍ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ ന്യൂ ജനറേഷന്‍ സാമൂഹിക വിചാരം എന്ന ശീര്‍ഷകത്തില്‍ ചര്‍ച്ചാവേദി സംഘടിപ്പിക്കും. വരും ദിവസങ്ങളില്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ ചര്‍ച്ചാ വേദിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. 

ന്യൂ ജനറേഷന്‍ ആശങ്കകളും പ്രതീക്ഷകളും ഒരു വിദ്യാര്‍ഥി വിചാരം എ തലക്കെട്ടില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രബന്ധരചനാ മത്സരവും നടക്കും. മത്സരത്തിലെ വിജയികളെ സെക്ടര്‍, ഡിവിഷന്‍, ജില്ലാതലങ്ങളില്‍ അവാര്‍ഡ് നല്‍കി ആദരിക്കും. മികവ് പുലര്‍ത്തു സ്‌കൂളുകള്‍ക്ക് ലൈബ്രറി കിറ്റും നല്‍കും.
വിചാര വാരത്തിന്റെ ഭാഗമായി എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ കമ്മറ്റി ഹയര്‍സെക്കന്ററികളില്‍ സന്ദര്‍ശിച്ചു. ഡിവിഷന്‍ ഭാരവാഹികളായ സയ്യിദ് മുനീറുല്‍ അഹ്ദല്‍ , കെ എം കളത്തൂര്‍, സാബിത്ത് കര, തമീം അഹ്‌സനി, ശഫീഖ് ശാന്തിപ്പള്ള നേതൃത്വം നല്‍കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.