Latest News

യാത്രക്കാരികള്‍ അടിവസ്ത്രത്തിലൊളിപ്പിച്ചു കടത്തിയ 227 പവന്‍ സ്വര്‍ണം പിടിച്ചു

മംഗളൂരു: രണ്ട് വ്യത്യസ്തസംഭവങ്ങളിലായി രണ്ട് യാത്രക്കാരികള്‍ അടിവസ്ത്രത്തിലൊളിപ്പിച്ചുകടത്തിയ 227 പവന്‍ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. മംഗളൂരു അന്താരാഷ്ട്രവിമാനത്താവളത്തില്‍ ബുധനാഴ്ചയാണ് സ്വര്‍ണവേട്ട നടന്നത്.

കോഴിക്കോട് മണിപുരം മീത്തല്‍ചാലില്‍ ഒറ്റപോക്കില്‍ മറിയുമ്മ, ജുനഗഡ്, സൂത്രപാട മസ്ജിദ് ചൗക്ക് മെയിന്‍ റോഡില്‍ ഖൈറൂം ഗുലാം മുഹമ്മദ് (48) എന്നിവരാണ് പിടിയിലായത്. ഖൈറൂം എയറിന്ത്യ എക്‌സ്​പ്രസ്സിലും മറിയുമ്മ ജെറ്റ് എയര്‍വേസിലും ദുബായില്‍നിന്ന് മംഗലാപുരം വിമാനത്താവളത്തിലിറങ്ങിയതായിരുന്നു.

മറിയുമ്മയുടെ അടിവസ്ത്രത്തില്‍നിന്ന് ഒരുകിലോ സ്വര്‍ണമാണ് ബിസ്‌കറ്റ് രൂപത്തില്‍ കണ്ടെടുത്തത്. ഇതിന് 26,60,000 ലക്ഷം രൂപ വിലവരും. ഖൈറൂമിന്റെ അടിവസ്ത്രത്തില്‍ 816.550 ഗ്രാം സ്വര്‍ണം ബാറുകളാക്കി ഒളിപ്പിച്ചിരുന്നു. 21,72,023 ലക്ഷം രൂപ വിലവരുന്നതാണിത്.

രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരെ ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണം തുടരുകയാണ്.
Keywords: Manglore News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.