ധര്‍മപുരി (തമിഴ്‌നാട്): 'റോഡ് സുരക്ഷ നിയമം 2014 ജനശിക്ഷ നിയമം- കരിനിയമം പിന്‍വലിക്കുക' മുദ്രാവാക്യമുയര്‍ത്തി ആള്‍ ഇന്ത്യ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐആര്‍ടിഡബ്ല്യുഎഫ്) നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളികള്‍ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ പ്രചാരണാര്‍ഥമുള്ള മേഖല വാഹനജാഥയ്ക്ക് തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ ആവേശകരമായ തുടക്കം.
ദേശീയ സെക്രട്ടറി ടി കെ രാജന്‍ ലീഡറും ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാനസെക്രട്ടറി കെ ജയരാജന്‍ മാനേജരുമായി കേരള- തമിഴ്‌നാട് സംസ്ഥാനകമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ജാഥ സിഐടിയു തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് എസ് കെ ത്യാഗരാജന്‍ ഫഌഗ് ഓഫ് ചെയ്തു. ഫെഡറേന്‍ ധര്‍മപുരി ജില്ലാപ്രസിഡന്റ് എസ് ഷണ്‍മുഖന്‍ അധ്യക്ഷനായി. ജി വെങ്കിട്ടരാമന്‍, സി നാഗരാജന്‍, രഘുപതി എന്നിവര്‍ സംസാരിച്ചു. സിഐടിയു ജില്ലാപ്രസിഡന്റ് അറുമുഖന്‍ സ്വാഗതം പറഞ്ഞു.
ഉടപ്പട്ടി, തോപ്പ്യം, തീവട്ടിപ്പെട്ടി, കോമൂര്‍, സേലം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം തിങ്കളാഴ്ചത്തെ പര്യടനം നാമക്കല്ലില്‍ സമാപിച്ചു. ലീഡര്‍ക്കും മാനേജര്‍ക്കും പുറമെ ഫെഡറേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് എ പി അമ്പഴകന്‍, തമിഴ്‌നാട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി എസ് മൂര്‍ത്തി, ഓട്ടോ- ടാക്‌സി ഫെഡറേഷന്‍ കേരള സംസ്ഥാന സെക്രട്ടറി കാറ്റാടി കുമാരന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ചൊവ്വാഴ്ച നാമക്കല്ലില്‍നിന്നാരംഭിച്ച് തിരുപ്പൂരില്‍ സമാപിക്കും.
13ന് രാവിലെ ഒമ്പതിന് വാളയാറിലെ സ്വീകരണത്തോടെ കേരളത്തിലെ പര്യടനം ആരംഭിക്കും. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്യും. 15ന് വൈകിട്ട് കാസര്‍കോട് കുറ്റിക്കോലിലെ സ്വീകരണത്തോടെ ജാഥ പര്യടനം പൂര്‍ത്തിയാക്കും.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment