പയ്യന്നൂര്‍: പയ്യന്നൂരിലെ ഷോപ്പിങ് കോംപ്ലക്‌സിലുണ്ടായ തീപ്പിടിത്തത്തില്‍ കോടികളുടെ നാശം. കോംപ്ലക്‌സിലെ വസ്ത്രക്കട സൂര്യ സില്‍ക്‌സ് പൂര്‍ണമായി കത്തിനശിച്ചു. തക്കസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ ആളപായമുണ്ടായില്ല.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദേശീയപാതയില്‍ പെരുമ്പ പാലത്തിനുസമീപം ഒയായിസ് ഷോപ്പിങ് കോംപ്ലക്‌സിലെ സൂര്യ സില്‍ക്‌സില്‍ തീപ്പിടിത്തമുണ്ടായത്. വസ്ത്രമെടുക്കാനെത്തിയ സ്ത്രീയാണ് രണ്ടാംനിലയില്‍നിന്ന് പുക ഉയരുന്നത് കടയിലുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ തൊഴിലാളികള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ കടയിലെത്തിയവരും തൊഴിലാളികളും പുറത്തേക്കോടി.
താഴത്തെ നിലയിലെ മലബാര്‍ ഗോള്‍ഡ് സ്വര്‍ണക്കട പൂട്ടി ജീവനക്കാരും പുറത്തേക്ക് ഓടി. രണ്ടാം നിലയില്‍നിന്ന് തീ മിനിട്ടുകള്‍ക്കുള്ളില്‍ മൂന്ന്, നാല് നിലകളിലേക്ക് പടര്‍ന്നു. അവിടെയും ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ വിഭാഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, തളിപ്പറമ്പ്, ഏഴിമല നാവിക അക്കാദമി എന്നിവിടങ്ങളില്‍നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. നാലുമണിയോടെ തീ പൂര്‍ണമായും അണച്ചു.
സൂര്യ സില്‍ക്‌സിലെ വസ്ത്രങ്ങളും ഫര്‍ണിച്ചറും പൂര്‍ണമായി നശിച്ചു. സമീപത്തെ കാഡ് സെന്ററിലെ എട്ട് കമ്പ്യൂട്ടറുകള്‍ നശിച്ചു. ഞായറാഴ്ചയായതിനാല്‍ ഷോപ്പിങ് കോപ്ലക്‌സിലെ മിക്ക കടകളും പൂട്ടിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണം.
തീപ്പിടിത്തമുണ്ടായതോടെ ദേശീയപാതയിലേക്കുള്ള വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനടുത്തുനിന്ന് മാര്‍ക്കറ്റ് റോഡിലേക്ക് തിരിച്ചുവിട്ടു. വൈകിട്ട് നാലരയോടെയാണ് ദേശീയപാതവഴി ഗതാഗതം പുനഃസ്ഥാപിച്ചത്.
No comments:
Post a Comment