Latest News

വിശ്വാസികളെ സാക്ഷി നിര്‍ത്തി ഷാഹി ഇമാം മകനെ ഉപഇമാമാക്കി

ന്യൂഡല്‍ഹി: ജുമാമസ്ജിദ് തിങ്ങിനിറഞ്ഞ വിശ്വാസികളെ സാക്ഷിനിര്‍ത്തി ഡല്‍ഹി ഷാഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരിയുടെ മകന്‍ സയ്യിദ് ഉസാമ ശഅ്ബാന്‍ ബുഖാരിയെ പരമ്പരാഗത തലപ്പാവ് അണിയിച്ച് ഉപ ഇമാമായി പ്രഖ്യാപിച്ചു. അനുയായികള്‍ തക്ബീര്‍ധ്വനികള്‍ മുഴക്കുന്നതിനിടെ മതനേതാക്കള്‍ ബുഖാരിക്കും മകനും ആശംസകള്‍ നേര്‍ന്നു.

ഡല്‍ഹി ഹൈകോടതി നിയമസാധുതയില്ലെന്ന്‌ പറഞ്ഞ ഉപ ഇമാം ശഅ്ബാന്‍ ബുഖാരി ഇശാ നമസ്കാരത്തിന് (നിശാ പ്രാര്‍ഥന) നേതൃത്വം നല്‍കിയതോടെയാണ് വിവാദമായ ‘ദസ്തര്‍ ബന്ദി’ ചടങ്ങിന് പരിസമാപ്തിയായത്. ദസ്തര്‍ബന്ദിയോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണിത ജുമാമസ്ജിദിന്‍െറ നാലര നൂറ്റാണ്ട് പഴക്കമുള്ള പാരമ്പര്യം തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ളെന്ന് ഇമാം പ്രഖ്യാപിച്ചു.

ജുമാമസ്ജിദ് പണി കഴിപ്പിച്ചശേഷം ഷാജഹാന്‍ ചക്രവര്‍ത്തി ബുഖാറയില്‍നിന്ന് ഹസ്രത്ത് സയ്യിദ് അബ്ദുല്‍ ഗഫൂര്‍ ബുഖാരിയെ കൊണ്ടുവന്ന് ചെറിയ പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കാന്‍ നിയോഗിച്ചതു മുതല്‍ തുടങ്ങിയതാണ് ഈ പാരമ്പര്യം. ഏറ്റവുമൊടുവില്‍ തന്‍െറ പിതാവ് അബ്ദുല്ല ബുഖാരി 1973ല്‍ ദസ്തര്‍ ബന്ദി നടത്തി ഈ പാരമ്പര്യം നിലനിര്‍ത്തിയതുകൊണ്ടാണ് 2000ല്‍ താന്‍ ഡല്‍ഹി ജുമാമസജിദ് ഇമാമായി മാറിയതെന്ന് ബുഖാരി പറഞ്ഞു.

ഇന്ത്യന്‍ മുസ്ലിംകളുടെ അഭിമാനമായ ഡല്‍ഹി ജുമാമസ്ജിദ് ‘നാഇബ് ഇമാമായി’ മകന്‍ ശഅ്ബാന്‍ ബുഖാരിയെ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുകയാണെന്നും എന്ത് പ്രശ്നങ്ങളുണ്ടായാലും അത് മാറാന്‍ പോകുന്നില്ലെന്നും ബുഖാരി തുടര്‍ന്നു. ചടങ്ങിന് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച അഹ്മദ് ബുഖാരി നാലരനൂറ്റാണ്ട് പഴക്കമുള്ള ജുമാ മസ്ജിദില്‍ തന്‍െറ മരുമകനെ ആദ്യ ഇമാമാക്കിയ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പാരമ്പര്യം ഇല്ലാതാക്കാന്‍ 60 വര്‍ഷത്തോളം മാത്രം പഴക്കമുള്ള വഖഫ് ബോര്‍ഡിന് കഴിയില്ലെന്ന് പറഞ്ഞു.

ഡല്‍ഹി ജുമാ മസ്ജിദ് ഇമാം ഒരിക്കലും വഖഫ് ബോര്‍ഡിന്‍െറ ജീവനക്കാരനായിരുന്നില്ലെന്നും ഇക്കാര്യങ്ങളെല്ലാം ജനുവരി 28നകം ഡല്‍ഹി ഹൈകോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords:  National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.