വാഷിങ്ടണ്‍: കളിത്തോക്കും പ്ലൂസ്റ്റിറ്റ് ബുള്ളറ്റുകളും കൊണ്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന പന്ത്രണ്ടുകാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു. താമിര്‍ റൈസ് എന്ന കറുത്തവര്‍ഗക്കാരനായ കുട്ടിയാണ് മരിച്ചത്. ക്ലീവ്‌ലാന്‍ഡിലെ ഗാസെബോയിലാണ് സംഭവം.
ആയുധം താഴെവച്ച് കീഴടങ്ങാനുള്ള ഉത്തരവ് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് പോലീസ് വെടിവെച്ചത്. പിന്നീടാണ് താമിറിന്റെ കൈയില്‍ ഉണ്ടായിരുന്നത് കളിത്തോക്കാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
കുട്ടിക്ക് നെഞ്ചില്‍ രണ്ട് വെടിയേറ്റു. കുട്ടി പോലീസിനെ ഭീഷണിപ്പെടുത്തുകയോ അവര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയോ ചെയ്തിട്ടില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
യന്ത്രത്തോക്കിന്റെ മാതൃകയിലുള്ള തോക്കായിരുന്നു കുട്ടിയുടെ കൈയിലുണ്ടായിരുന്നത്. കളിത്തോക്കാണെന്ന് സൂചിപ്പിക്കുന്ന ഓറഞ്ച് സ്റ്റിക്കര്‍ അതിലുണ്ടായിരുന്നില്ല. കുട്ടി കീശയില്‍ തോക്കുമായി നടക്കുന്നത് കണ്ട ഒരാളാണ് പോലീസിനെ വിവരമറിയിച്ചത്.
സംഭവത്തിന് ഉത്തരവാദികളായ രണ്ട് ഉദ്യോഗസ്ഥരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: International News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ആയുധം താഴെവച്ച് കീഴടങ്ങാനുള്ള ഉത്തരവ് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് പോലീസ് വെടിവെച്ചത്. പിന്നീടാണ് താമിറിന്റെ കൈയില്‍ ഉണ്ടായിരുന്നത് കളിത്തോക്കാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
കുട്ടിക്ക് നെഞ്ചില്‍ രണ്ട് വെടിയേറ്റു. കുട്ടി പോലീസിനെ ഭീഷണിപ്പെടുത്തുകയോ അവര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയോ ചെയ്തിട്ടില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
യന്ത്രത്തോക്കിന്റെ മാതൃകയിലുള്ള തോക്കായിരുന്നു കുട്ടിയുടെ കൈയിലുണ്ടായിരുന്നത്. കളിത്തോക്കാണെന്ന് സൂചിപ്പിക്കുന്ന ഓറഞ്ച് സ്റ്റിക്കര്‍ അതിലുണ്ടായിരുന്നില്ല. കുട്ടി കീശയില്‍ തോക്കുമായി നടക്കുന്നത് കണ്ട ഒരാളാണ് പോലീസിനെ വിവരമറിയിച്ചത്.
സംഭവത്തിന് ഉത്തരവാദികളായ രണ്ട് ഉദ്യോഗസ്ഥരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment