കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥി, കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിനെ കുശാല്‍ നഗര്‍ പോളിടെക്‌നിക് ക്യാമ്പസിലെ വെള്ളക്കുഴിയില്‍ രണ്ട് സഹപാഠികള്‍ ചേര്‍ന്ന് മുക്കിക്കൊന്ന കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താനെത്തും. അദ്ദേഹം സംഭവ സ്ഥലം സന്ദര്‍ശിക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ആഭ്യന്തര വകുപ്പ്മന്ത്രി രമേശ് ചെന്നിത്തല തിങ്കളാഴ്ച രാവിലെയാണ് ഉത്തര മേഖല എ ഡി ജി പി യോട് സംഭവ സ്ഥലം സന്ദര്‍ശിക്കാനും കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താനും നിര്‍ദ്ദേശിച്ചത്.
അഭിലാഷിന്റെ മരണത്തിനു പിന്നില്‍ ദുരൂഹത ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്തേക്ക് അയക്കണമെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ എ ഡി ജി പി യോട് ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടത്.
അന്വേഷണം ഫലപ്രദമായി നടത്താന്‍ ജനങ്ങളുടെ ദുരൂഹതകള്‍ മാറ്റാനും കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് സി കെ ശ്രീധരന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കേസ് ക്രൈംബ്രാഞ്ചിന് വിടുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഡി സി സി പ്രസിഡണ്ടിന് ഉറപ്പ് നല്‍കി.
സ്വന്തമായി വീട് പോലുമില്ലാത്ത അഭിലാഷിന്റെ നിര്‍ധന കുടും ബത്തിന് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അടിയന്തിരമായി നല്‍കണമെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയോടും ആവശ്യപ്പെട്ടു.
അതിനിടെ അഭിലാഷിന്റെ മരണത്തിനു പിന്നിലെ ദുരൂഹത അകറ്റാന്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ആഭ്യന്ത്രമന്ത്രിയോട് ആവശ്യപ്പെട്ടു.
അതിനിടെ അഭിലാഷിന്റെ കൊലയാളികളായ സഹപാഠികളെ അവരെ പാര്‍പ്പിച്ച പരവനടുക്കത്തെ ബാലമന്ദിരത്തില്‍ നിന്ന് ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷും സംഘവും പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വന്നു വിശദമായി ചോദ്യം ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് 1 മണിയോടെ ബാലമന്ദിരത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്ത് വൈകിട്ട് 6 മണിയോടെ ബാലമന്ദിരത്തിലേക്ക് തിരിച്ചെത്തിച്ചു.
ഞായറാഴ്ച രാവിലെ ഇവരെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും വൈകുന്നേരം വരെ തുടരെ തുടരെ ചോദ്യം ചെയ്യുകയും വൈകുന്നേരം ബാലമന്ദിരത്തില്‍ എത്തിക്കുകയും ചെയ്തു.
കേസിനു പിന്നില്‍ ബാഹ്യ ശക്തികള്‍ക്ക് നേരിട്ടോ അല്ലാതെയോ ഉള്ള ബന്ധത്തെക്കുറിച്ചുള്ള യാതൊരു സൂചനയും അഭിലാഷിന്റെ സഹപാഠികളില്‍ നിന്ന് പോലീസിന് ലഭിച്ചില്ല. ഈ മാസം 29 വരെ പരവനടുക്കം ബാലമന്ദിരത്തില്‍ പാര്‍പ്പിക്കാനാണ് ചൈല്‍ഡ് ജസ്റ്റിസ്റ്റ് ബോര്‍ഡ് ഉത്തരവിട്ടത്.
No comments:
Post a Comment