പെരിയ: മകളുടെ വിവാഹപന്തലില്‍ ഏഴ് നിര്‍ദ്ധന യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യമേകി പ്രവാസി വ്യവസായി മാതൃകയായി. കുണിയയിലെ സാമൂഹ്യ-സാംസ്‌ക്കാരിക മത രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഷാര്‍ജയിലെ വ്യവസായി വടക്കുപുറം ഇബ്രാഹിം ഹാജിയാണ് തന്റെ മകളുടെ നിക്കാഹിന് തൊട്ടുമുമ്പ് ഏഴ് നിര്‍ദ്ധന യുവതികള്‍ക്ക് മംഗല്യസൗഭാഗ്യമൊരുക്കിയത്.
രണ്ട് വര്‍ഷം മുമ്പ് സമാന രീതിയില്‍ രണ്ട് നിര്‍ദ്ധന കുടുംബത്തിലെ യുവതികളുടെ വിവാഹം ഇബ്രാഹിം ഹാജി നടത്തി കൊടുത്തിരുന്നു.
കുണിയയിലെ ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സിനു വേണ്ടി ഫ്രീസര്‍ ജനറേറ്റര്‍ എന്നിവക്കുള്ള സഹായമായി രണ്ട് ലക്ഷം രൂപയും വിവാഹപന്തലില്‍ വച്ച് ഇബ്രാഹിം ഹാജി പാണക്കാട് തങ്ങള്‍ക്ക് കൈമാറി.
മതപണ്ഡിതന്മാരും പൗരപ്രമുഖരും തിങ്ങിനിറഞ്ഞ പ്രൗഡസദസ്സില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇബ്രാഹിം ഹാജിയുടെ മകള്‍ ബന്‍സീറ ഇബ്രാഹിമും, ചിത്താരി കൂളിക്കാട് ഹൗസിലെ അബ്ദുല്ല ഹാജിയുടെ മകന്‍ ഷഫീക്കും തമ്മിലുള്ള വിവാഹ കര്‍മ്മത്തിന് നേതൃത്വം നല്‍കി.
വയനാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെയും മംഗലാപുരത്തെയും തീര്‍ത്തും നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട ഏഴ് യുവതികളുടെ വിവാഹം ഇതോടനുബന്ധിച്ച് നടന്നു. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, മംഗലാപുരം-കീഴൂര്‍ സംയുക്തജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് മുസ്‌ലിയാര്‍ എന്നിവരും വിവാഹത്തിന് കാര്‍മികത്വം വഹിച്ചു.
സി കെ കെ മാണിയൂര്‍ ആമുഖ പ്രഭാഷണം നടത്തി. വാവാട് കുഞ്ഞികോയ തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് ജമലു ല്ലൈലി തങ്ങള്‍, നീലേശ്വരം ഖാസി ഇ കെ മഹമൂദ് മുസ്‌ലിയാര്‍, പള്ളിക്കര ഖാസി പൈവളിഗെ അബ്ദുള്‍ ഖാദര്‍ മുസ്‌ലിയാര്‍, സയ്യിദ് യഹ്‌യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍കോട്ട, സൈനുല്‍ ആബിദിന്‍ തങ്ങള്‍ കുന്നുംകൈ, കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, എം എ കാസിം മുസ്‌ലിയാര്‍, പി ബി അബ്ദുള്‍ റസാഖ് എംഎല്‍എ, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം സി കമറുദ്ദീന്‍, സിഡ്‌കോ ചെയര്‍മാന്‍ സി ടി അഹമ്മദലി, കെ കുഞ്ഞിരാമന്‍ എംഎല്‍എ, എ ഹമീദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കെ മൊയ്തീന്‍ കുട്ടിഹാജി, പാദൂര്‍ കുഞ്ഞാമു ഹാജി, രഹ്മത്തുള്ള ഖാസിമി മുത്തേടം, സാജിഹു ഷെമീര്‍ അസ്ഹരി, അബ്ദുള്‍ ഖാദര്‍ നദ്‌വി മാണിമൂല, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സാക്കിര്‍ ഹുസൈന്‍ ദാരിമി, ഷാജിഹുല്‍ സമീര്‍, പി ഗംഗാധരന്‍ നായര്‍, നക്കര അബൂബക്കര്‍ ഹാജി, തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖര്‍ അടക്കമുള്ള നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment