കളനാട്: കളനാട് ജമാഅത്ത് കമ്മിററിയുടെ പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പില്‍ നിലവിലെ ജമാഅത്ത് പ്രസിഡണ്ടും പൗര പ്രമുഖനുമായ ഖത്തര്‍ ഇബ്രാഹിം ഹാജി പരാജയപ്പെട്ടു.
എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ട്രഷറര്‍, എസ്.എം.എഫ് ജില്ലാ വൈസ് പ്രസിഡണ്ട്, കീഴൂര്‍ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇബ്രാഹിം ഹാജിയെ ശക്തമായ മത്സരത്തിലൂടെയാണ് ഹക്കീ ഹാജി പരാജയപ്പെടുത്തിയത്.
എതിര്‍ സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഹക്കീം ഹാജി കോഴിത്തിടില്‍ 141 വോട്ടിനാണ് ഇബ്രാഹിം ഹാജിയെ പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 431 വോട്ടില്‍ ഹക്കീം ഹാജിക്ക് 280 വോട്ടും ഇബ്രാഹിം ഹാജിക്ക് 139 വോട്ടും ലഭിച്ചു. 12 വോട്ടുകള്‍ അസാധുവായി.
എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ട്രഷറര്‍, എസ്.എം.എഫ് ജില്ലാ വൈസ് പ്രസിഡണ്ട്, കീഴൂര്‍ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇബ്രാഹിം ഹാജിയെ ശക്തമായ മത്സരത്തിലൂടെയാണ് ഹക്കീ ഹാജി പരാജയപ്പെടുത്തിയത്.
അതിനിടെ ജനറല്‍ബോഡി യോഗത്തില്‍ നിന്നും ഖാസി ഇറങ്ങിപ്പോയത് വിവാദമായി. തിരഞ്ഞെടുപ്പില്‍ ഇബ്രാഹിം ഹാജി പരാജയപ്പെട്ടതോടെ പുതിയ കമ്മിററിയുടെ ട്രഷററായി ഇബ്രാഹിം ഹാജിയെ കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍ നിര്‍ദ്ദേശിച്ചെങ്കിലും ജമാഅത്ത് അംഗങ്ങള്‍ ഇതിനെ എതിര്‍ത്തതോടെയാണ് ഖാസി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.
വെളളിയാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രക്രിയ രാത്രി ഒരു മണിയോടെയാണ് അവസാനിച്ചത്.
വെളളിയാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രക്രിയ രാത്രി ഒരു മണിയോടെയാണ് അവസാനിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment