കണ്ണൂര്‍: പോലീസ് സംഘത്തിനു നേരേ ബോംബെറിഞ്ഞ കേസിലെ പ്രതിയായ ഒരു ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തലശ്ശേരി മാടപ്പീടിക ചെള്ളത്ത് മഠപ്പുരക്ക് സമീപം പുറക്കണ്ടി വീട്ടില്‍ സിജേഷ് എന്ന സിജുവിനെ(32)യാണ് എസ്‌ഐ മോഹന്‍ദാസും സംഘവും അറസ്റ്റ് ചെയ്തത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സംഭവ സമയത്ത് നടന്ന ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ നാലിന് അര്‍ദ്ധ രാത്രിയിലാണ് പാര്‍സിക്കുന്നില്‍ വച്ച് പോലീസിനു നേരെ ബോംബാക്രമണമുണ്ടായത്.
ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പരേഡ് പരിശീലനം നടത്തുന്നതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തു വരികയും വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തിനു നേരേ ബിജെപി സംഘം ബോംബെറിയുകയുമായിരുന്നു.
കേസില്‍ പോലീസ് തിരിച്ചറിഞ്ഞ പ്രതികളില്‍ ഒരാള്‍ ഇപ്പോള്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിലെ മുഖ്യപ്രതിയായ പുരയില്‍ മീത്തല്‍ മഹേഷാണ് കോമ്പത്തൂരില്‍ ചികിത്സയിലുള്ളത്. സ്‌ഫോടനത്തില്‍ മഹേഷിന്റെ കാല് പൂര്‍ണമായും തകര്‍ന്നിരുന്നു.
ഈ കേസില്‍ ബിജെപി പ്രവര്‍ത്തകരായ ശ്രീരാഗത്തില്‍ ഷിനോജ്, തിരുവങ്ങാട്ടെ ആഷിഷ്, പുന്നോല്‍ പാര്‍സിക്കുന്നിലെ സൗപര്‍ണികയില്‍ റിജില്‍, മാടപ്പീടിക ചെള്ളത്ത് പാറക്കണ്ടി വീട്ടില്‍ നിജില്‍ദാസ്, പുന്നോല്‍ കോട്ടായി വീട്ടില്‍ ജിതേഷ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
മാടപ്പീടിക പാര്‍സിക്കുന്നില്‍ പോലീസിനു നേരേ ബോംബെറിഞ്ഞ ശേഷം പിന്തിരിഞ്ഞോടുന്നതിനിടയില്‍ കയ്യിലിരുന്ന ബോംബ് പൊട്ടിയാണ് മഹേഷുള്‍പ്പെടെയുള്ള ഈ കേസിലെ പ്രതികളുള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.


No comments:
Post a Comment