തിരുവനന്തപുരം : മര്‍ദ്ദത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചയാളെ ചികിത്സിച്ച വനിതാ ഡോക്‌ടറെയും ജീവനക്കാരെയും ഗുണ്ടകള്‍ മര്‍ദ്ദിച്ചു. ആശുപത്രി അടിച്ചു തകര്‍ത്തു. ആറ്റിങ്ങല്‍ വലിയകുന്ന് ഗവ. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്‌ടര്‍ അനിതാ ബിനു, മെയില്‍ നഴ്‌സ് അനുരാഗ്, സെക്യൂരിറ്റി ജീവനക്കാരന്‍ പ്രേമചന്ദ്രന്‍ എന്നിവര്‍ക്കാണ് ഗുണ്ടാ ആക്രമണത്തില്‍ പരുക്കേറ്റത്.
വെളളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. കോരാണി ജങ്‌ഷനില്‍ വാഹനങ്ങള്‍ തമ്മില്‍ സൈഡ് കൊടുക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. മദ്യലഹരിയിലായിരുന്ന ഒരു സംഘം സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തില്‍ തട്ടുകയായിരുന്നു. ഇതേതുടര്‍ന്ന് ജങ്‌ഷനില്‍ ഉണ്ടായ അടിപിടിയില്‍ നാട്ടുകാരനായ ഒരാള്‍ക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സിക്കുന്നതിനിടെ പിന്തുടര്‍ന്നെത്തിയ സംഘം വനിതാ ഡോക്‌ടറെ ഉള്‍പ്പെടെ മര്‍ദ്ദിക്കുകയായിരുന്നു. ആശുപത്രിയിലെ ഉപകരണങ്ങള്‍ തകര്‍ത്ത നിലയിലാണ്.
സംഭവം അറിഞ്ഞ് സ്‌ഥലത്തെത്തിയ പോലീസിനെയും അക്രമിസംഘം ആക്രമിച്ചു. തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്‌ഥലത്തെത്തിയെങ്കിലും ഇതിനിടെഅക്രമികള്‍ രക്ഷപെട്ടു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സ്വീകരിക്കുന്നുമെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വെളളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. കോരാണി ജങ്‌ഷനില്‍ വാഹനങ്ങള്‍ തമ്മില്‍ സൈഡ് കൊടുക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. മദ്യലഹരിയിലായിരുന്ന ഒരു സംഘം സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തില്‍ തട്ടുകയായിരുന്നു. ഇതേതുടര്‍ന്ന് ജങ്‌ഷനില്‍ ഉണ്ടായ അടിപിടിയില്‍ നാട്ടുകാരനായ ഒരാള്‍ക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സിക്കുന്നതിനിടെ പിന്തുടര്‍ന്നെത്തിയ സംഘം വനിതാ ഡോക്‌ടറെ ഉള്‍പ്പെടെ മര്‍ദ്ദിക്കുകയായിരുന്നു. ആശുപത്രിയിലെ ഉപകരണങ്ങള്‍ തകര്‍ത്ത നിലയിലാണ്.
സംഭവം അറിഞ്ഞ് സ്‌ഥലത്തെത്തിയ പോലീസിനെയും അക്രമിസംഘം ആക്രമിച്ചു. തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്‌ഥലത്തെത്തിയെങ്കിലും ഇതിനിടെഅക്രമികള്‍ രക്ഷപെട്ടു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സ്വീകരിക്കുന്നുമെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിച്ചു.
No comments:
Post a Comment