ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പതിവായി കാറില്‍ കയറി പോകുന്ന സ്ഥലത്ത് സഹോദരന്‍ മനേഷ് കാത്തുനിന്നിട്ടും കാണാത്തതിനെത്തുടര്‍ന്ന് ഒന്‍പതു മണിയോടെ കടയിലെത്തി നോക്കിയപ്പോഴാണ് ദിനേശനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴുത്തിലും നെഞ്ചിലും വയറിന്റെ ഭാഗത്തും വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. കടയുടെ ഷട്ടര്‍ പാതി താഴ്ത്തിയിരുന്നു. വ്യാപാരത്തിനു ശേഷം കണക്കെടുപ്പിനും മറ്റുമായി ഷട്ടര്‍ താഴ്ത്തിയപ്പോഴാകാം അക്രമമെന്നു കരുതുന്നു. കടയ്ക്കുള്ളില്‍ സ്വര്‍ണാഭരണങ്ങളൊന്നും കണ്ടെത്താനായില്ലെന്നും മോഷണശ്രമമാണോ കൊലപാതകത്തിനു പിന്നിലെന്ന് കൂടുതല്‍ അന്വേഷണത്തിനു ശേഷമേ പറയാനാകൂ എന്നും എഎസ്പി ടി. നാരായണന്‍ അറിയിച്ചു.
തലശേരി നഗരത്തിലെ പ്രമുഖ ജ്വല്ലറി ഉടമയായിരുന്ന പി.കെ. രാഘവന്റെയും ഇ.പി. ഭാനുമതിയുടെയും മകനാണ് ദിനേശന്‍. ലീനയാണ് ഭാര്യ: മക്കള്‍: അമൃതേഷ്, സൗമ്യ, ആര്യ. മറ്റു സഹോദരങ്ങള്‍: പ്രേമന്‍, മഹേഷ്, ദീപേഷ്, സജിത, സനില, സബിത.

ദിനേശന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലയിലും, വ്യാപാരി വ്യവസായി സമിതി, എകോപന സമിതി എന്നിവ തലശേരി മുനിസിപ്പല്‍ പരിധിയിലും ബുധനാഴ്ച ഹാര്‍ത്താല്‍ ആചരിക്കും.
UPDATE
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment