കാസര്‍കോട്: തിങ്കളാഴ്ച രാത്രി കാസര്‍കോട് നഗരത്തില്‍ സ്വന്തം പിതാവിന്റെ കണ്‍മുന്നില്‍ വെച്ച് അക്രമികളുടെ കൊലക്കത്തിക്ക് ഇരയായ തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദി (22)ന് ആയിരങ്ങളുടെ അന്ത്യാഞ്ജലി.
ആബിദിന്റെ ചേതനയററ മുഖം ഒരു നോക്കു കാണാനും ഖബറടക്ക ചടങ്ങില്‍ സംബന്ധിക്കാനും വിവിധ പാര്‍ട്ടി നേതാക്കളടക്കം വന്‍ ജനാവലിയാണ് തളങ്കരയില്‍ എത്തിച്ചേര്‍ന്നത്.
എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, സി.ടി. അഹമ്മദലി, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, എസ്.ഡി.പി.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി ഹമീദ് മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസലാം, സെക്രട്ടറി വൈ മുഹമ്മദ്, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി, സെക്രട്ടറി സാദാത്ത്, ജില്ലാ ആസൂത്രണ സമിതി അംഗം എ. അബ്ദുര്‍ റഹ്മാന്‍, സുലൈമാന്‍ ഹാജി ബാങ്കോട്, യഹ്‌യ തളങ്കര, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന് കൊല്ലമ്പാടി, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. റിയാസ് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മൃതദേഹം ചട്ടഞ്ചാലില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് നുസ്രത്ത് റോഡിലെ തൗഫീഖ് മന്‍സിലിലെത്തിച്ചത്. വന്‍ ജനാവലി അന്ത്യോപചാരം അര്‍പിക്കാന്‍ മാലിക് ദീനാറില്‍ കാത്തുനിന്നു. മാലിക്ക് ദീനാറില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ഒരു മണിക്കൂറിലധികം പൊതു ദര്‍ശനത്തിന് വെച്ചു.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പയ്യന്നൂര്‍ പെരുമ്പയില്‍ നിന്ന് മയ്യത്ത് കുളിപ്പിച്ച കഫം ചെയ്താണ് ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് മൃതദേഹം തളങ്കരയിലെത്തിച്ചത്. തുടര്‍ന്നു വീട്ടിലേക്കു കൊണ്ടു പോയി കുടുംബാംഗങ്ങളെ കാണിച്ച ശേഷമാണ് മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലേക്ക് എത്തിച്ചത്.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പയ്യന്നൂര്‍ പെരുമ്പയില്‍ നിന്ന് മയ്യത്ത് കുളിപ്പിച്ച കഫം ചെയ്താണ് ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് മൃതദേഹം തളങ്കരയിലെത്തിച്ചത്. തുടര്‍ന്നു വീട്ടിലേക്കു കൊണ്ടു പോയി കുടുംബാംഗങ്ങളെ കാണിച്ച ശേഷമാണ് മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലേക്ക് എത്തിച്ചത്.
എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, സി.ടി. അഹമ്മദലി, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, എസ്.ഡി.പി.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി ഹമീദ് മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസലാം, സെക്രട്ടറി വൈ മുഹമ്മദ്, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി, സെക്രട്ടറി സാദാത്ത്, ജില്ലാ ആസൂത്രണ സമിതി അംഗം എ. അബ്ദുര്‍ റഹ്മാന്‍, സുലൈമാന്‍ ഹാജി ബാങ്കോട്, യഹ്‌യ തളങ്കര, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന് കൊല്ലമ്പാടി, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. റിയാസ് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment