കണ്ണൂര്‍: പയ്യന്നൂരില്‍ ഒമ്പത് വീടുകള്‍ക്ക് നേരെ ബോംബേറ്. ഏഴ് ബി.ജെ.പി പ്രവര്‍ത്തകരുടെയും രണ്ട് സി.പി.എം പ്രവര്‍ത്തകരുടെയും വീടുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പയ്യന്നൂര്‍ നഗരസഭ, കാങ്കോല്‍ അലപ്പടമ്പ, രാമന്തളി പഞ്ചായത്തുകളില്‍ ശനിയാഴ്ച അര്‍ധ രാത്രി മുതല്‍ പുലര്‍ച്ചെ നാലു മണിവരെയായിരുന്നു ആക്രമണം.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് കെ.പി അരുണ്‍ കുമാര്‍, ആര്‍.എസ്.എസ് ജില്ലാ കാര്യവാഹക് രാജേഷ് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബോംബേറില്‍ രണ്ട് ബൈക്കും ഒരു കാറും അടക്കം നാല് വാഹനങ്ങള്‍ തകര്‍ന്നതായും പൊലീസ് അറിയിച്ചു.
മട്ടന്നൂര്‍ ശിവപുരത്ത് സി.പി.എം ഓഫീസിന് നേരെ ആക്രമണം നടന്നു. ഇതേതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഡി.ഐ.ജി ദിനേന്ദ്ര കശ്യപിന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു.
അതേസമയം, പിണറായിയില്‍ നിന്ന് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. പുഴയോര പാര്‍ക്കിന് സമീപത്ത് സഞ്ചിയില്‍ ഒളിപ്പിച്ചുവച്ചിരുന്ന ബോംബുകളാണ് തെരച്ചിലില്‍ പൊലീസ് കണ്ടെടുത്തത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് കെ.പി അരുണ്‍ കുമാര്‍, ആര്‍.എസ്.എസ് ജില്ലാ കാര്യവാഹക് രാജേഷ് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബോംബേറില്‍ രണ്ട് ബൈക്കും ഒരു കാറും അടക്കം നാല് വാഹനങ്ങള്‍ തകര്‍ന്നതായും പൊലീസ് അറിയിച്ചു.
മട്ടന്നൂര്‍ ശിവപുരത്ത് സി.പി.എം ഓഫീസിന് നേരെ ആക്രമണം നടന്നു. ഇതേതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഡി.ഐ.ജി ദിനേന്ദ്ര കശ്യപിന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു.
അതേസമയം, പിണറായിയില്‍ നിന്ന് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. പുഴയോര പാര്‍ക്കിന് സമീപത്ത് സഞ്ചിയില്‍ ഒളിപ്പിച്ചുവച്ചിരുന്ന ബോംബുകളാണ് തെരച്ചിലില്‍ പൊലീസ് കണ്ടെടുത്തത്.
No comments:
Post a Comment