Latest News

കുമ്പളയില്‍ വീണ്ടും സിപിഎം പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം

കുമ്പള: ഒരുമാസം മുന്‍പു സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച കുമ്പളയില്‍ സിപിഎമ്മുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ വീണ്ടും ശ്രമം. ശാന്തിപ്പള്ളം ശ്രീസായിനിലയത്തില്‍ ശിവരാമന്റെ മകന്‍ മനോജ് കുമാറി(23)നെയാണ് ബൈക്കിലെത്തിയ അക്രമികള്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അക്രമികളെ തടയാന്‍ ശ്രമിക്കുന്നതിനിടെ മനോജിന്റെ വലതു കൈയ്ക്കു പരുക്കേറ്റു. ഇയാളെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

കൊലപാതകശ്രമത്തിന് പിന്നില്‍ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്തു.

ഞായറാഴ്ച അഞ്ചരയോടെയായിരുന്നു സംഭവം. കുമ്പള പേരാല്‍ വാര്‍ഡ് ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം കഴിഞ്ഞു നാരായണമംഗലത്തേക്കു ബൈക്കില്‍ പോവുകയായിരുന്ന മനോജിനെ ഭാസ്‌കരനഗറിനു സമീപമാണ് അക്രമികള്‍ തടഞ്ഞതും അക്രമിച്ചതും. കഴിഞ്ഞമാസം 27നാണ് കുമ്പള ഗോപാലകൃഷ്ണ തീയേറ്ററിനടുത്തെ പി.മുരളി (37)യെ ബൈക്കിലെത്തിയ നാലാംഗ സംഘം കുത്തി കൊലപ്പെടുത്തിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News  

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.