ഉദുമ: നഴ്‌സിങ് കോളജ് ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ മലിനജലം കലര്‍ന്നതായി പരാതി. ഇതേത്തുടര്‍ന്നു ഹോസ്റ്റല്‍ അടച്ചിട്ടതിനാല്‍ കോളജിനു മൂന്നു ദിവസത്തേക്ക് അവധി നല്‍കി. പെരിയ ആയംപാറയില്‍ പ്രവര്‍ത്തിക്കുന്ന ഉദുമ സീമെന്റ് നഴ്‌സിങ് കോളജിന്റെ ഉദുമയില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലാണ് അടച്ചുപൂട്ടിയത്.
ഹോസ്റ്റലില്‍ കുറേ ദിവസങ്ങളായി കക്കൂസ് ടാങ്ക് പൊട്ടി മലിനജലം ഒഴുകുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടിരുന്നു. ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാര്‍ഥികളും രക്ഷിതാക്കളും കോളജ് അധികൃതര്‍ക്കു നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ നിന്നു വെള്ളം കുടിച്ച രണ്ടു വിദ്യാര്‍ഥികള്‍ക്കു ഛര്‍ദി അതിസാരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.
എന്നാല്‍ അറ്റകുറ്റപ്പണിക്കു വേണ്ടി ഹോസ്റ്റല്‍ അടച്ചിട്ടതിനാലാണ് കോളജിന് ബുധനാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് അവധി നല്‍കിയതെന്നും ഹോസ്റ്റലില്‍ കുടിക്കുന്നതു കുഴല്‍കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്നും അതു മലിനമായിട്ടില്ലെന്നും ഹോസ്റ്റലില്‍ താമസിക്കുന്ന ഒരു വിദ്യാര്‍ഥിനിക്കു ഛര്‍ദി അതിസാരം ഉണ്ടായിട്ടുണ്ടെന്നും കോളജ് അധികൃതര്‍ അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഹോസ്റ്റലില്‍ കുറേ ദിവസങ്ങളായി കക്കൂസ് ടാങ്ക് പൊട്ടി മലിനജലം ഒഴുകുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടിരുന്നു. ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാര്‍ഥികളും രക്ഷിതാക്കളും കോളജ് അധികൃതര്‍ക്കു നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ നിന്നു വെള്ളം കുടിച്ച രണ്ടു വിദ്യാര്‍ഥികള്‍ക്കു ഛര്‍ദി അതിസാരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.
എന്നാല്‍ അറ്റകുറ്റപ്പണിക്കു വേണ്ടി ഹോസ്റ്റല്‍ അടച്ചിട്ടതിനാലാണ് കോളജിന് ബുധനാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് അവധി നല്‍കിയതെന്നും ഹോസ്റ്റലില്‍ കുടിക്കുന്നതു കുഴല്‍കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്നും അതു മലിനമായിട്ടില്ലെന്നും ഹോസ്റ്റലില്‍ താമസിക്കുന്ന ഒരു വിദ്യാര്‍ഥിനിക്കു ഛര്‍ദി അതിസാരം ഉണ്ടായിട്ടുണ്ടെന്നും കോളജ് അധികൃതര്‍ അറിയിച്ചു.
No comments:
Post a Comment