ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ടി. ഷബിനയാണു സഹായം പ്രതീക്ഷിക്കുന്നത്. ചെറുപ്രായത്തില്‍ തുടങ്ങിയ രോഗം മൂര്‍ച്ഛിച്ചതോടെ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള അടിയന്തര തുടര്‍ചികില്‍സകള്‍ വേണമെന്നാണു ഡോക്ടര്‍മാരുടെ അഭിപ്രായം. ഒ. ഗംഗാധരന്‍-ടി. രമണി ദമ്പതികളുടെ മകളാണു ഷബിന. കൂലിവേല ചെയ്തു കുടുംബം പോറ്റുന്ന ഇവര്‍ക്കു തുടര്‍ചികില്‍സയുടെ ഭീമമായ ചെലവു താങ്ങാനാകില്ലെന്ന സ്ഥിതിയാണ്.
പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗം എന്‍.വി. പത്മനാഭന്‍ ചെയര്‍മാനും കെ. ഗംഗാധരന്‍ കണ്‍വീനറുമായി ചികില്‍സാ സഹായ കമ്മിറ്റിക്കു രൂപം നല്‍കിയിട്ടുണ്ട്. സാമ്പത്തിക സഹായങ്ങള്‍ കരിന്തളം സഹകരണ ബാങ്കിലെ 7439 നമ്പര്‍ അക്കൗണ്ടിലോ എസ്ബിടി നീലേശ്വരം ശാഖയിലെ 67303557472 നമ്പര്‍ അക്കൗണ്ടിലോ(സിഐഎഫ് നമ്പര്‍: 77119931887) അയയ്ക്കണമെന്നു ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
No comments:
Post a Comment