തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ കേസെടുത്തു. മാണിയെ ഒന്നാം പ്രതിയാക്കിയാണ് കേസ്. പൂജപ്പുര സ്‌പെഷല്‍ വിജിലന്‍സ് സെല്ലാണ് കേസെടുത്തത്. മാണിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത കാര്യം കോടതിയെയും അറിയിക്കും.
അതേസമയം, കേസില്‍ അന്വേഷണ സംഘത്തെയും മാറ്റിയിട്ടുണ്ട്. വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായിരിക്കും അന്വേഷണം നടത്തുക. എസ്പി എസ്.സുകേശനാണ് അന്വേഷണചുമതല.
ബിജു രമേശ്, അദ്ദേഹത്തിന്റെ ഡ്രൈവര്‍, അക്കൗണ്ടന്റ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു കേസ് എടുക്കാമെന്നാണു വിജിലന്‍സിന്റെ ലീഗല്‍ അഡൈ്വസര്‍ അഡ്വ. അഗസ്റ്റിന്റെ നിയമോപദേശം. ബാറുകള്‍ തുറക്കാന്‍ മന്ത്രി മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണമാണു വിജിലന്‍സ് അന്വേഷിച്ചത്.
സുപ്രീം കോടതി ഉത്തരവു ചൂണ്ടിക്കാട്ടിയാണു മാണിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാമെന്നു വിജിലന്‍സ് അഡൈ്വസര്‍ നിയമോപദേശം നല്‍കിയിരുന്നു. മൊഴികളില്‍ കുറ്റകൃത്യം വെളിവായാല്‍ അന്വേഷണ ഉദ്യോഗസ്ഥനു കേസ് റജിസ്റ്റര്‍ ചെയ്യാമെന്നാണു ലളിതകുമാരി കേസിലെ സുപ്രീം കോടതി ഉത്തരവ്.
പ്രാഥമിക ഘട്ടത്തില്‍ ഇതിന്റെ നിജസ്ഥിതി പൂര്‍ണമായും അറിയേണ്ടതില്ലെന്നും വിശദ അന്വേഷണത്തിലാണു കാര്യങ്ങള്‍ വ്യക്തമാകേണ്ടതെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. അതിനാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാമെന്നായിരുന്നു നിയമോപദേശം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
അതേസമയം, കേസില്‍ അന്വേഷണ സംഘത്തെയും മാറ്റിയിട്ടുണ്ട്. വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായിരിക്കും അന്വേഷണം നടത്തുക. എസ്പി എസ്.സുകേശനാണ് അന്വേഷണചുമതല.
ബിജു രമേശ്, അദ്ദേഹത്തിന്റെ ഡ്രൈവര്‍, അക്കൗണ്ടന്റ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു കേസ് എടുക്കാമെന്നാണു വിജിലന്‍സിന്റെ ലീഗല്‍ അഡൈ്വസര്‍ അഡ്വ. അഗസ്റ്റിന്റെ നിയമോപദേശം. ബാറുകള്‍ തുറക്കാന്‍ മന്ത്രി മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണമാണു വിജിലന്‍സ് അന്വേഷിച്ചത്.
സുപ്രീം കോടതി ഉത്തരവു ചൂണ്ടിക്കാട്ടിയാണു മാണിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാമെന്നു വിജിലന്‍സ് അഡൈ്വസര്‍ നിയമോപദേശം നല്‍കിയിരുന്നു. മൊഴികളില്‍ കുറ്റകൃത്യം വെളിവായാല്‍ അന്വേഷണ ഉദ്യോഗസ്ഥനു കേസ് റജിസ്റ്റര്‍ ചെയ്യാമെന്നാണു ലളിതകുമാരി കേസിലെ സുപ്രീം കോടതി ഉത്തരവ്.
പ്രാഥമിക ഘട്ടത്തില്‍ ഇതിന്റെ നിജസ്ഥിതി പൂര്‍ണമായും അറിയേണ്ടതില്ലെന്നും വിശദ അന്വേഷണത്തിലാണു കാര്യങ്ങള്‍ വ്യക്തമാകേണ്ടതെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. അതിനാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാമെന്നായിരുന്നു നിയമോപദേശം.
No comments:
Post a Comment