കാസര്‍കോട്: ഇസ്‌ലാമിക് ബാങ്കിംഗിന്റെ പേരില്‍ 50 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ കാസര്‍കോട്ടു പിടിയിലായ പ്രതി സ്റ്റേഷനില്‍ നിന്നും കടന്നുകളഞ്ഞ സംഭവത്തില്‍ രണ്ടു പോലീസുകാരെ എആര്‍ ക്യാമ്പിലേക്ക് മാറ്റി.
മലപ്പുറം കൊണ്ടോട്ടി തുറക്കല്‍ സ്വദേശി മുഹമ്മദ് ജലാലുദ്ദീന്‍(32) രക്ഷപ്പെട്ട സമയത്ത് സ്റ്റേഷനില്‍ പാറാവ്, ജിഡി ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്‍, സുഭാഷ് എന്നിവരെയാണ് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് ശിക്ഷാനടപടിയുടെ ഭാഗമായി എആര്‍ ക്യാമ്പില്‍ തീവ്രപരിശീലനത്തിന് അയച്ചത്. ഒരുമാസമാണ് പരിശീലന കാലാവധി.
കഴിഞ്ഞദിവസമാണ് അറസ്റ്റ് ചെയ്ത പ്രതി ലോക്കപ്പില്‍ നിന്നും ചാടിയത്. പ്രതിയെ കണ്ടെത്താനായി തെരച്ചില്‍ നടത്തുന്നുണ്ട്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment