Latest News

സുന്നി മഹല്ല് ഫെഡറേഷന്‍ ഉദുമ മണ്ഡലം സെമിനാര്‍ നടത്തി

ചട്ടഞ്ചാല്‍ : സുന്നി മഹല്ല് ഫെഡറേഷന്‍ ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹല്ലുകള്‍ ഉണരുക,മൗലീകതയിലേക്ക് മടങ്ങുക എന്ന പ്രമേയത്തില്‍ മണ്ഡലം തല സെമിനാര്‍ നടത്തി.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് ഡോ.ഖത്തര്‍ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. 

പിണങ്ങോട്അബൂബക്കര്‍ മൗലവി വിഷയാവതരണം നടത്തി.ഹകീം തൃക്കരിപ്പൂര്‍ പദ്ധതി വിശദീകരിച്ചു. 


സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കുന്ന ഖത്തര്‍ ഇബ്രാഹിം ഹാജിയെ മുനവ്വറലി തങ്ങള്‍ ആദരിച്ചു.സ്വാമി 

ബദ്രാനന്ത ശക്തി ബോധിനി ആത്മീയ ചൂഷണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി .
താജുദ്ദീന്‍ ചെമ്പരിക്ക,സുഹൈല്‍ അസ്ഹരി,സോളാര്‍ കുഞാമാദ്,ഇബ്രാഹിം മുണ്ട്യത്തടുക്ക,ഹമീദ് കുണിയ,സാലി മാസ്റ്റര്‍,അബ്ദുള്ള ഹാജി,മൊഇദീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍,അബ്ബാസ് ഹാജി കല്ലട്ര,കെ ബി മുഹമ്മദ് കുഞ്ഞി,എ ബി ഷാഫി,ഹമീദ് ഹാജി ഖാദര്‍ കണ്ണമ്പള്ളി,സിദ്ദീഖ് ചട്ടഞ്ചാല്‍,അബ്ദുല്‍ അസീസ് ദാരിമി സംസാരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.