പുല്ലൂര്‍: ഭര്‍ത്താവ് വിവാഹ മോചന ഹരജി നല്‍കിയതിനെ തുടര്‍ന്ന് ഭാര്യ മകളെയും കൊണ്ട് കാമുകനോടൊപ്പം ഒളിച്ചോടി. പുല്ലൂര്‍ കേളോത്തെ കെ പി ബാലന്റെ മകള്‍ ദിവ്യയാണ് (29) അഞ്ചര വയസ്സുള്ള മകള്‍ ശരണ്യയെയും കൊണ്ട് കാമുകനായ ഷാജിയോടൊപ്പം ഒളിച്ചോടിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഭര്‍ത്താവുമായി പിണങ്ങി ദിവ്യ മകള്‍ക്കൊപ്പം കേളോത്തെ സ്വന്തം വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് ഭാര്യയും മക്കളുമുള്ള ഷാജി എന്ന യുവാവുമായി ദിവ്യ അടുപ്പത്തിലായത്. ഈ ബന്ധത്തെ ദിവ്യയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇത് സംബന്ധിച്ചുള്ള പ്രശ്‌നം നിലനില്‍ക്കേയാണ് ദിവ്യയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താവ് കാസര്‍കോട് കുടുംബ കോടതിയില്‍ ഹരജി നല്‍കിയത്.
ഈ കേസില്‍ വിധി വരാനിരിക്കെയാണ് സൗമ്യ ഷാജിക്കൊപ്പം പോയത്. കഴിഞ്ഞ ദിവസം രാത്രി ദിവ്യയും മകളും ഭക്ഷണം കഴിച്ച ശേഷം കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രി 11.30 മണിയോടെയാണ് ദിവ്യയെയും മകളെയും കാണാതായത്. ഇത് സംബന്ധിച്ച് ദിവ്യയുടെ പിതാവ് കെ പി ബാലന്‍ നല്‍കിയ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ദിവ്യ കുട്ടിയെയും കൂട്ടി ഷാജിക്കൊപ്പം പോയതാണെന്ന് സംശയിക്കുന്നുവെന്നാണ് ബാലന്റെ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്ന തെങ്കിലും ദിവ്യയും മകളും ഷാജിയും എവിടെയുണ്ടെന്നത് സംബന്ധിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. ദിവ്യയുടെയും ഷാജിയുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
No comments:
Post a Comment