കാസര്‍കോട്: തിങ്കളാഴ്ച രാത്രി കാസര്‍കോട് നഗരത്തില്‍ തളങ്കര കുന്നിലിലെ സൈനുല്‍ ആബിദിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കാസര്‍കോട് താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കും. എസ്.ഡി.പി.ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി സെക്രട്ടറി വൈ. മുഹമ്മദ്കുഞ്ഞിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതായി അറിയിച്ചത്.
രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. അയ്യപ്പ ഭക്തന്‍മാരുടെ വാഹനങ്ങളെയും, പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. രാത്രി 11.15 മണിയോടെ മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച മൃതദേഹം 12.45 മണിയോടെയാണ് പരിയാരത്തേക്ക് കൊണ്ടുപോയത്.
തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് കടയടച്ച് വീട്ടില്‍ പോവുകയായിരുന്ന തളങ്കര കുന്നിലിലെ സൈനുല്‍ ആബിദി (24) നെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ആബിദിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് കാസര്‍കോട് പോലീസ് കനത്ത ജാഗ്രത തുടരുകയാണ്.നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. എസ്.പി തോംസണ്‍ ജോസ്, ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത്, സി.ഐ പി.കെ സുധാകരന്‍, എസ്.ഐ എം. രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment