Latest News

ഇസ്‌ലാമിക ബാങ്ക് തട്ടിപ്പ്: കൊണ്ടോട്ടി സ്വദേശി പോലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: മതചിഹ്നങ്ങളും ഖുര്‍ആന്‍ വാക്യങ്ങളും ദുരുപയോഗം ചെയ്ത് സ്വര്‍ണ്ണവും വസ്തു ആധാരങ്ങളും തട്ടി കോടികള്‍ സമ്പാദിച്ച കൊണ്ടോട്ടി തുറക്കല്‍ സ്വദേശി ജലാലുദ്ദീനെ കാസര്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തു.

ഇസ്‌ലാമിക് ബാങ്കിംഗ് തട്ടിപ്പിന് കാസര്‍കോട് ജില്ലയിലും കളമൊരുക്കാന്‍ നീക്കം തുടങ്ങിയ ജലാലുദ്ദീന്‍ ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ തന്റെ ഉടമസ്ഥതയിലുള്ള പലിശ രഹിത വായ്പ വാഗ്ദാനം ചെയ്ത് കൊണ്ടുള്ള സ്ഥാപനങ്ങള്‍ തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നതിനിടയിലാണ് പോലീസ് കസ്റ്റഡിയിലായത്. 

പഴയ സ്വര്‍ണ്ണം വിലക്കെടുത്ത് വന്‍കിട ജ്വല്ലറികള്‍ക്ക് കൈമാറുന്ന ബിസിനസ്സ് കൂടിയുള്ള ജലാലുദ്ദീന്‍ സ്വര്‍ണ്ണത്തിന് പലിശ രഹിത വായ്പ എന്ന പേരിലായിരുന്നു ആളുകളില്‍ നിന്ന് പണം തട്ടിയത്. തട്ടിപ്പിന് മറയായി ഫറൂഖ് റെയില്‍വെ സ്റ്റേഷനടുത്ത് ഫറൂഖ് ആശുപത്രി കോംപ്ലക്‌സില്‍ ലൈഫ് ലൈന്‍ ബാങ്കേഴ്‌സ് ഓഫ് മലബാര്‍ എന്ന പേരില്‍ സ്ഥാപനം തുടങ്ങിയിരുന്നു.
ജലാലുദ്ദീനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ജലാലുദ്ദീന്റെ തട്ടിപ്പില്‍ കുടുങ്ങി ബിസിനസ്സ് പാര്‍ട്ണര്‍ പെരിമുഖം കള്ളിത്തൊടി സ്വദേശിയായ മുസ്തഫ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജലാലുദ്ദീന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക് ബാങ്ക് തട്ടിപ്പ് കാസര്‍കോട് ജില്ലയിലും വ്യാപിപ്പിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം 'മലബാര്‍ ഫ്‌ളാഷ്‌റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
ജില്ലയില്‍ അഞ്ച് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങി തട്ടിപ്പിനുള്ള ശ്രമം തുടങ്ങുന്നതിന് വേണ്ടി കഴിഞ്ഞ കുറേ നാളുകളായി നിരന്തരം ജലാലുദ്ദീന്‍ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും വന്നു പോകാറുണ്ട്. 

ഇതിനിടയില്‍ കാസര്‍കോട്ടെ ഒരു ജ്വല്ലറി ഉടമക്ക് പഴയ സ്വര്‍ണ്ണം കൈമാറിയ ഇടപാടുമായി ബന്ധപ്പെട്ട് ജലാലുദ്ദീന്‍ പണം നല്‍കാനുണ്ടെന്ന പരാതി ഉയര്‍ന്ന് വന്നു. ജ്വല്ലറി ഉടമ തന്നെ കാസര്‍കോട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കാസര്‍കോട്ടുണ്ടായിരുന്ന ജലാലുദ്ദീനെ അന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിനെ പോലീസ് ചോദ്യം ചെയ്ത് വരുന്നു.
ഇസ്‌ലാമിക് ബാങ്കിങ് തട്ടിപ്പിന് കാസര്‍കോട്ടും കളമൊരുങ്ങുന്നു
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.