Latest News

അനധികൃതമായി കടത്തിയ 1.25 ലക്ഷത്തിന്റെ സിഗരറ്റ് പിടികൂടി

കാസര്‍കോട്: ട്രെയിനില്‍ കടത്തിയ 1.25 ലക്ഷത്തിന്റെ അനധികൃത സിഗരറ്റ് പിടികൂടി. വ്യാഴാഴ്ച രാവിലെ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസ് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് സിഗരറ്റ് കണ്ടെത്തിയത്.

48 പെട്ടികളിലായി സൂക്ഷിച്ചതായിരുന്നു സിഗരറ്റ്. ഇതിന് 1.25 ലക്ഷം രൂപ വില കണക്കാക്കുന്നു. സിഗരറ്റ് കൊണ്ടുപോവുകയായിരുന്ന മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫിനെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരത്ത് നിന്ന് താനൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു സിഗരറ്റ്.

പിടികൂടിയ സിഗരറ്റുകള്‍ സിസര്‍ എന്ന സിഗരറ്റിന്റെ വ്യാജനാണോ എന്ന് സംശയിക്കുന്നു. 72,000 രൂപ വില്‍പന നികുതി ചുമത്തി. ഇതടച്ചാല്‍ സിഗരറ്റ് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.