Latest News

ഖാസി കേസ്: പിന്‍വാതിലിലൂടെ വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ല -എസ്‌കെഎസ്എസ്എഫ്

മേല്‍പ്പറമ്പ്: ചെമ്പരിക്ക മംഗലാപുരം ഖാസിയും സമസ്ത നേതാവുമായിരുന്ന സി.എം അബ്ദുല്ല മൗലവി ദുരൂഹ സഹചര്യത്തില്‍ മരണപ്പെട്ട കേസ് അട്ടമറിക്കാനുള്ള എല്ലാ ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട് എന്നത് വ്യക്തമായിരിക്കുകയാണെന്നും കേസ് പിന്‍വാതിലിലൂടെ വഴിതിരിച്ചു വിടാനുള്ള ഏതു കോണില്‍ നിന്നുള്ള ശ്രമങ്ങളും വിലപ്പോവില്ലെന്നും അത് സമുദായം തിരിച്ചറിയുമെന്നും എസ്‌കെഎസ്എസ്എഫ് ഉദുമ മേഖല നേതൃസംഗമം പ്രസ്താവിച്ചു.

വ്യക്തമായ പോസ്റ്റുമോര്‍ട്ടം കൊലപാതകത്തിനുള്ള എല്ലാ സൂചനയും നല്‍കിയിട്ടും റീ പോസ്റ്റുമോര്‍ട്ട എന്നപേരും പറഞ്ഞ് അട്ടിമറിക്കാന്‍ ആരും തുനിയേണ്ടതില്ല. ഇനി അത് ആവശ്യം വന്നാല്‍ കോടതിയുടെ അനുമതിയോടെ അന്വേഷണവിഭാഗം അത് ചെയ്യും. അതിനു മുന്നോടിയായി ഉള്ള പ്രസ്താവനകള്‍ നടത്തി വഴി തിരിച്ചുവിടാനുള്ള എല്ലാ ശ്രമങ്ങളും അസ്ഥാനത്താകും. അത്തരം പ്രസ്താവനകള്‍ സമുദായം ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.
മേഖല പ്രസിഡന്റ് അബ്ദുല്ല യമാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മഹമൂദ് ദേളി, ഫഖ്‌റുദ്ദീന്‍, ഇസ്ഹാഖ് ഹുദവി, ശാഫി ചെമ്പരിക്ക, മുഹമ്മദ് സാബിര്‍ പ്രസംഗിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.