കാസര്‍കോട്: അല്ലാമ ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ സ്മാരക ദഅ്‌വാ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മഹല്ലുകള്‍ മാതൃകയാക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. ദഅ്‌വാ സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക സന്ദേശങ്ങള്‍ പള്ളികളില്‍ ഒതുക്കാതെ മഹല്ലിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഉപകരിക്കും വിധം ദഅ്‌വാ സെന്റര്‍ നടത്തിക്കൊണ്ടിരിക്കുന്ന അല്‍മവദ്ധ: തസ്‌കിയ കോഴ്‌സുകളും ഖുര്‍ആന്‍ ക്ലാസുകളും പാരമ്പര്യ ദര്‍സും നിലനില്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും തങ്ങള്‍ പറഞ്ഞു.
കേരളത്തിലെ പള്ളി ദര്‍സുകളെ സജീവമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച അല്ലാമ: ഖുതുബി തങ്ങളുടെ ആഗ്രഹം തനിമയോടെ നിലനിര്‍ത്താനുള്ള സെന്ററിന്റെ ശ്രമം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ട്രസ്റ്റ് ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ അബൂഹന്നത്ത് മൗലവി, സയ്യിദ് അബു തങ്ങള്‍, സയ്യിദ് ഉവൈസ് തങ്ങള്‍, പൈവളിക അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുറസാഖ് എം.എല്‍.എ, യഹ്യ തളങ്കര, എം.സി ഖമറുദ്ദീന്‍, സി.ടി അഹ്മദ് അലി, സി.ബി അബ്ദുല്ല ഹാജി, എസ്.കെ ഹംസ ഹാജി, എ.അബ്ദുറഹ്മാന്‍, പി.ബി അഹ്മദ് ഹാജി, എ.ഹമീദ് ഹാജി, മൂസാബി ചെര്‍ക്കള, എന്‍.എ അബൂബക്കര്‍, മാഹിന്‍ കേളോട്ട്, വോള്‍ഗ അബ്ദുറഹ്മാന്‍ ഹാജി, അശ്‌റഫ് നായന്മാര്‍മൂല, പി.വി ശമീര്‍, എ അഹമദ് ഹാജി, കെ.എം അബ്ദുല്ല ഹാജി, അബൂബക്കര്‍ ഹാജി നെക്കര, ഖാദര്‍ പാലോത്ത്, കുഞ്ഞാമു ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. ബശീര്‍ ഫൈസി ചെറുകുന്ന് സ്വാഗതവും മഹ്മൂദ് ഹാജി നായന്മാര്‍മൂല നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment