കണ്ണൂര്‍: മോറാഴ പോലുള്ള ഗ്രാമങ്ങളില്‍ പാര്‍ട്ടി കുടുംബാംഗം മരിച്ചാല്‍ റീത്തുമായി വരുന്ന ജാതിസംഘടനക്കാരെ കൈകാര്യം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ മുന്നറിയിപ്പ് നല്‍കി.
സി.പി.എം തളിപ്പറമ്പ് ഏരിയ പ്രതിനിധി സമ്മേളനം ബക്കളം പാച്ചേനി കുഞ്ഞിരാമന്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
മോറാഴ പോലുള്ള ഗ്രാമങ്ങളില്‍ പോലും പാര്‍ട്ടി കുടുംബത്തിലെ ആരെങ്കിലും മരിച്ചാല്‍ പുതിയ വേഷക്കാര്‍ ഒരു റീത്തുമായി വരികയാണ്. പത്മശാലിയസഭ, വെളുത്തേടത്ത്‌സഭ, പുലയര്‍ മഹാസഭ, യാദവസഭ, എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് എന്നിങ്ങനെയുള്ളവര്‍ പാര്‍ട്ടി കുടുംബത്തിലേക്ക് റീത്തുമായി വരുമ്പോള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്താല്‍ മാത്രമേ ഇമ്മാതിരി വര്‍ഗീയവാദികളെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയുകയുള്ളൂ.
വര്‍ഗീയവാദികളുടെ കുട്ടികളാണ് ഈ ജാതിസംഘടനകള്‍. ഇവരെ സി.പി.എമ്മിന് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റാര്‍ക്കാണ് കഴിയുക. ഇവര്‍ ഡി.വൈ.എഫ്.ഐക്കാരോട് പറയുന്നു നീ ഡി.വൈ.എഫ്.ഐയില്‍ തന്നെ നിന്നോ. തിരഞ്ഞെടുപ്പ് വരുമ്പോള്‍ സി.പി.എമ്മിന് തന്നെ വോട്ടു ചെയ്‌തോ. പക്ഷെ, അമ്പലത്തിന്റെ പ്രശ്‌നം വരുമ്പോള്‍ ഞങ്ങളുടെ ഒപ്പം നിന്നുകൂടേ. കേരളത്തില്‍ മത വര്‍ഗീയധ്രൂവീകരണം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ അജണ്ടയാണിത്.
ന്യൂനപക്ഷവര്‍ഗീയതയും ഭൂരിപക്ഷവര്‍ഗീയതയും ഏറ്റുമുട്ടുമ്പോള്‍ ഒന്നു നശിക്കുകയും ഒന്നു ജയിക്കുകയും ചെയ്യുമെന്ന സാധാരണ തത്വം നടപ്പിലാവുകയല്ല രണ്ടും ശക്തിപ്പെടുകയാണ് ചെയ്യുന്നത്-ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment