Latest News

യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി; ഒപ്പം താമസിച്ചയാള്‍ അറസ്റ്റില്‍

കുണ്ടറ: യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ ഒപ്പം താമസിച്ച മധ്യവയസ്കന്‍ അറസ്റ്റില്‍. പുനലൂര്‍ സ്വദേശി മിനിയെ (40) കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്ലം കുണ്ടറ കാക്കോലില്‍ വിഷ്ണുമന്ദിരത്തില്‍ വിജയരാജന്‍ (50) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.

വീട്ടില്‍ മദ്യസല്‍ക്കാരം പതിവാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.വഴക്കിനിടെ ഇയാള്‍ മിനിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. ഇതോടെ മിനി ബോധരഹിതയായി വീണെങ്കിലും അത് വകവെക്കാതെ വിജയരാജന്‍ കിടന്നുറങ്ങി. പുലര്‍ച്ചെ ഉണര്‍ന്നപ്പോഴാണ് മിനി മരിച്ചെന്ന് ബോധ്യപ്പെട്ടതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. അപ്പോള്‍തന്നെ വീടിന് പിറകിലുള്ള സെപ്റ്റിക് ടാങ്കിന്‍െറ സ്ളാബ് ഉയര്‍ത്തി മൃതദേഹം വിടവിലൂടെ ടാങ്കിലേക്ക് ഇടുകയായിരുന്നു. തുടര്‍ന്ന് ഒന്നും സംഭവിക്കാത്തത്പോലെ പെരുമാറി. ഭാര്യയെ കാണാനില്ലെന്ന്‌ പൊലീസില്‍ പരാതിയും നല്‍കി.

പൊലീസ് രണ്ട് ദിവസം മുമ്പ് ഇയാളെ ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായി ഇയാള്‍ കൈത്തണ്ടമുറിച്ച് ആത്മഹത്യാനാടകം നടത്തിയത് സംശയം ബലപ്പെടുത്തി. തുടര്‍ന്ന് ഇയാളെ കാണാതായതിനെ തുടര്‍ന്ന്‌ പൊലീസ് അന്വേഷണം നടത്തി തിങ്കളാഴ്ച രാത്രിയോടെ കരുനാഗപ്പള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുത്തു. ചോദ്യം ചെയ്യലിലാണ് കൃത്യത്തിന്‍െറ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചത്. തിങ്കളാഴ്ച രാവിലെയോടെ മൃതദേഹം കണ്ടെത്തി

ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന മിനി ആറ് മാസം മുമ്പാണ് വിജയരാജനൊപ്പം താമസമാക്കിയത്. വിജയരാജന്‍ അഞ്ച് വര്‍ഷമായി ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. ഇയാള്‍ ആദ്യ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.