ന്യൂഡല്‍ഹി: ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്‍റായി പ്രഫ. മുഹമ്മദ് സുലൈമാന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇബ്രാഹീം സുലൈമാന്‍ സേട്ടിനു ശേഷം ഐ.എന്‍.എല്ലിന്‍െറ സാരഥ്യം ഏറ്റെടുത്ത യു.പി സ്വദേശിയായ മുഹമ്മദ് സുലൈമാന്‍ നാലാം തവണയാണ് പാര്‍ട്ടി അമരക്കാരനാകുന്നത്.
ഡല്‍ഹി ഗാന്ധി ഫൗണ്ടേഷനില്‍ രണ്ടു ദിവസമായി നടന്ന ഐ.എന്‍.എല്‍ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തെരഞ്ഞെടുപ്പ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനും യോഗം തീരുമാനിച്ചു.
ഡല്‍ഹി ഗാന്ധി ഫൗണ്ടേഷനില്‍ രണ്ടു ദിവസമായി നടന്ന ഐ.എന്‍.എല്‍ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തെരഞ്ഞെടുപ്പ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനും യോഗം തീരുമാനിച്ചു.
യു.പിക്കാരായ പി.സി. കുറീല്‍ ആണ് വര്‍ക്കിങ് പ്രസിഡന്‍റ്. അഹ്മദ് ദേവര്‍കോവില്‍ കെ.കെ. വാട്ട്സ്, അഡ്വ. എം.ജി.കെ. നിസാമുദ്ദീന്‍, അലാവുദ്ദീന്‍ അന്‍സാരി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരും ഡോ. വി.കെ. സിങ് യാദവ്, അഡ്വ. സഫര്‍ ഇഖ്ബാല്‍, എച്ച്.എല്‍. രാജോറ, മൗലാനാ അബ്ദുല്‍ റഹ്മാന്‍ മില്ലി എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരുമാണ്. ട്രഷററായി തമിഴ്നാട്ടില്‍നിന്നുള്ള ഖുറം നസീറും തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തില്‍നിന്നുള്ള എസ്.എ പുതിയ വളപ്പില്‍, പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, എം.എ. ലത്തീഫ് എന്നിവരടങ്ങിയ 28 അംഗ നാഷനല്‍ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
കേരളത്തില്‍നിന്നുള്ള എസ്.എ പുതിയ വളപ്പില്‍, പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, എം.എ. ലത്തീഫ് എന്നിവരടങ്ങിയ 28 അംഗ നാഷനല്‍ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment