കോഴിക്കോട്: തലശ്ശേരി-മാഹി സ്റ്റേഷനുകള്‍ക്കിടയിലുള്ള പാലത്തിന്റെ ഗര്‍ഡര്‍ മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ചില തീവണ്ടികള്‍ പൂര്‍ണമായും ചിലത് ഭാഗികമായും ഓട്ടം റദ്ദാക്കും.
കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ (56657) വണ്ടി പൂര്‍ണമായും രണ്ടുദിവസവും റദ്ദാക്കി. മംഗലാപുരം-കോഴിക്കോട് പാസഞ്ചര്‍ (56654) ഈ ദിവസങ്ങളില്‍ കണ്ണൂരില്‍നിന്ന് കോഴിക്കോട് വരെയുള്ള സര്‍വീസ് നടത്തില്ല. തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603) കോഴിക്കോടുനിന്ന് കണ്ണൂര്‍ വരെയുള്ള ഓട്ടം നിര്‍ത്തിവെക്കും. കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ (56602) കോഴിക്കോട്ടുനിന്നാണ് സര്‍വീസ് പുറപ്പെടുക. മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56324) കണ്ണൂര്‍ മുതല്‍ കോഴിക്കോട് വരെ ഉണ്ടാവില്ല. കോഴിക്കോടുനിന്ന് മറ്റൊരു വണ്ടിയാണ് കോയമ്പത്തൂരിലേക്ക് പുറപ്പെടുക.
കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ (56323) കോഴിക്കോട്ട് ഓട്ടം അവസാനിപ്പിക്കും. കണ്ണൂരില്‍നിന്ന് മറ്റൊരു വണ്ടി നിശ്ചിതസമയത്ത് മംഗലാപുരത്തേക്ക് പുറപ്പെടും.
എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് (16305) രണ്ടുദിവസങ്ങളിലും കോഴിക്കോട്ട് ഓട്ടം അവസാനിപ്പിക്കും. കണ്ണൂര്‍-എറണാകുളം ഇന്‍ര്‍സിറ്റി എക്‌സ്പ്രസ് (16306) കോഴിക്കോട്ടുനിന്നായിരിക്കും യാത്രപുറപ്പെടുക.
ഈ ദിവസങ്ങളില്‍ ഏറനാട് എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ്, കൊച്ചുവേളി എക്‌സ്പ്രസ്, തുരന്തോ, എഗ് മൂര്‍ എക്‌സ്പ്രസ്, ഓക്ക എക്‌സ്പ്രസ് തുടങ്ങിയ ദീര്‍ഘദൂര വണ്ടികള്‍ മാഹിയില്‍ 35 മുതല്‍ 87 മിനിറ്റുവരെ പിടിച്ചിടാന്‍ സാധ്യതയുണ്ടെന്ന് കോഴിക്കോട് സ്റ്റേഷന്‍ മാനേജര്‍ അറിയിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment