കൊണ്ടോട്ടി: വിമാനത്താവളത്തില്‍ യാത്രക്കാരന് ഉപേക്ഷിച്ചു പോയ ബാഗില്‍നിന്ന് 76 ലക്ഷം രൂപയുടെ മൂന്നു കിലോഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെടുത്തു. ബാഗിലെ എമര്‍ജന്‍സി വിളക്കിനുള്ളില്‍ ബാറ്ററിയുടെ ഭാഗത്താണ് 500 ഗ്രാം വീതമുള്ള ആറു സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്. പിടിക്കപ്പെടുമെന്നു തോന്നിയതിനാല്‍ ബാഗ് എടുക്കാതെ പോയതാണെന്നാണു കരുതുന്നത്.
കോഴിക്കോട് സ്വദേശിയായ യാത്രക്കാരനെക്കുറിച്ചു വിവരം ലഭിച്ചു. സ്വര്‍ണമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ബാഗ് ദിവസങ്ങളായി കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. യാത്രക്കാരന് എത്താത്തതിനാല്‍, സാക്ഷികളുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച ബാഗ് തുറന്നു പരിശോധിക്കുകയായിരുന്നു.

അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.പി. ശ്യാം സുന്ദര്‍, സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, എന്‍.എസ്.എ പ്രസാദ്, ടി.ജി. രജിത്, യു. ബാലന് എന്നിവരുടെ നേതൃത്വത്തിലാണു സ്വര്‍ണം കണ്ടെടുത്തത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment