അങ്കമാലി: കൊച്ചിയില്‍ ഐഎസ്എല്‍ ഫുട്‌ബോള്‍ മത്സരം കാണാന്‍ ബൈക്കില്‍ പോകുന്നതിനിടെ ട്രെയിലര്‍ ലോറി ഇടിച്ച് ഇരിങ്ങാലക്കുട ചേറുമുക്ക് ടെമ്പിള്‍റോഡ് സുദര്‍ശനം വീട്ടില്‍ അര്‍ജുന്‍ (21) മരിച്ചു.
ബറോഡ ബാങ്ക് അഷ്ടമിച്ചിറ ശാഖാമാനേജര്‍ സുബ്രഹ്മണ്യന്റെ മകനും രാജഗിരി എന്‍ജിനീയറിങ് കോളജില്‍ അവസാന വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമാണ്. അമ്മ: ഭാഗ്യലക്ഷ്മി, സഹോദരിമാര്‍: അഞ്ജു, അനു.
ദേശീയപാതയില്‍ അങ്കമാലി ബാങ്ക് ജംക്ഷന്‍ പെടോള്‍ ബങ്കിനു സമീപം ശനിയാഴ്ച മൂന്നരയോടെയാണ് അപകടം. ട്രെയ്‌ലര്‍, കണ്ടെയ്‌നര്‍ ലോറികള്‍ക്കിടയിലൂടെ പോകുമ്പോള്‍ ബൈക്കിന്റെ ഹാന്‍ഡിലിന്റെ വലതുവശം ട്രെയിലറില്‍ ഉടക്കിയതാണ് അപകടത്തിനു കാരണമായത്.

ബൈക്ക് ഓടിച്ചിരുന്ന അര്‍ജുന്‍ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. പിന്നിലിരുന്ന സുഹൃത്ത് ഇരിങ്ങാലക്കുട കരുന്തല വീട്ടില്‍ ഹൃത്വിക്കിന് (21) ഇടതുകാലില്‍ പരുക്കേറ്റു. ഹൃത്വിക്കിനെ അങ്കമാലിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരിങ്ങാലക്കുടയില്‍ നിന്നു നാലു ബൈക്കുകളിലായി എട്ടുപേരാണ് കളി കാണാനായി പോയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment