കോഴിക്കോട്: നിരോധം ലംഘിച്ച് ചുംബന സമരത്തിന് എത്തിയ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഞായറാഴ്ച മൂന്നു മണിക്കാണ് ഫാഷിസ്റ്റ്-സദാചാര ഗുണ്ടായിസത്തിനെതിരെ കോഴിക്കോട് പുതിയ ബസ്റ്റാന്‍റ് പരിസരത്ത് കിസ് ഇന്‍ ദ സ്ട്രീറ്റ് കൂട്ടായ്മ സമരത്തിന് ആഹ്വാനം ചെയ്തത്.
എന്നാല്‍, ഉച്ചയോടെ ബസ്റ്റാന്‍റിനു മുന്നില്‍ നിന്ന് ആളുകളെ പൊലീസ് നീക്കം ചെയ്യാന്‍ തുടങ്ങിയതോടെ സമരക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. ചുംബന സമരത്തെ എതിര്‍ത്ത് രംഗത്തു വന്ന ഹനുമാന്‍ സേന പ്രവര്‍ത്തകരും പ്രകടനം നടത്തി. പൊലീസിന്‍റെ ഭാഗത്തു നിന്ന് ചെറിയ തോതില്‍ ലാത്തിച്ചാര്‍ജുണ്ടായി. ഹനുമാന്‍ സേനക്കാരും അറസ്റ്റിലായതായാണ് വിവരം. ചുംബന സമരം നടത്തുന്നവരെ നഗ്നരാക്കി നടത്തിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹനുമാന്‍ സേന (ഭാരത്) ജില്ലാ കമ്മറ്റിയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ബസ്സ്റ്റാന്‍റ് പരിസരത്ത് ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്ന നിര്‍ദേശവും പൊലീസ് നല്‍കിയിട്ടുണ്ട്. പൊലീസ് ആളുകളെ വിരട്ടിയോടിച്ചതുമൂലം സ്റ്റാന്‍റിലത്തെിയ സ്ത്രീകളും കുട്ടികളുമായ യാത്രക്കാര്‍ വലഞ്ഞു. വന്‍ ജനക്കൂട്ടമാണ് ചുംബന സമരം കാണാന്‍ ഉച്ച മുതല്‍ ബസ് സ്റ്റാന്‍റ് പരിസരത്ത് എത്തിയത്. നഗരത്തിലെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നെന്ന് ആരോപിച്ച് കോഴിക്കോട് ഡൗണ്‍ടൗണ്‍ കോഫി ഷോപ്പ് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതിന്‍റെ പശ്ചാത്തലത്തില്‍ ആണ് കിസ് ഓഫ് ലൗവ് , കിസ് ഇന്‍ ദ സ്ട്രീറ്റ് ഫേസ്ബുക്ക് കൂട്ടായ്മകള്‍ രൂപപ്പെട്ടത്. നേരത്തെ കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ഒന്നാംഘട്ട ചുംബന സമരവും പൊലീസിന്‍റെ ഇടപെടലിനെ തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
എന്നാല്‍, ഉച്ചയോടെ ബസ്റ്റാന്‍റിനു മുന്നില്‍ നിന്ന് ആളുകളെ പൊലീസ് നീക്കം ചെയ്യാന്‍ തുടങ്ങിയതോടെ സമരക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. ചുംബന സമരത്തെ എതിര്‍ത്ത് രംഗത്തു വന്ന ഹനുമാന്‍ സേന പ്രവര്‍ത്തകരും പ്രകടനം നടത്തി. പൊലീസിന്‍റെ ഭാഗത്തു നിന്ന് ചെറിയ തോതില്‍ ലാത്തിച്ചാര്‍ജുണ്ടായി. ഹനുമാന്‍ സേനക്കാരും അറസ്റ്റിലായതായാണ് വിവരം. ചുംബന സമരം നടത്തുന്നവരെ നഗ്നരാക്കി നടത്തിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹനുമാന്‍ സേന (ഭാരത്) ജില്ലാ കമ്മറ്റിയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ബസ്സ്റ്റാന്‍റ് പരിസരത്ത് ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്ന നിര്‍ദേശവും പൊലീസ് നല്‍കിയിട്ടുണ്ട്. പൊലീസ് ആളുകളെ വിരട്ടിയോടിച്ചതുമൂലം സ്റ്റാന്‍റിലത്തെിയ സ്ത്രീകളും കുട്ടികളുമായ യാത്രക്കാര്‍ വലഞ്ഞു. വന്‍ ജനക്കൂട്ടമാണ് ചുംബന സമരം കാണാന്‍ ഉച്ച മുതല്‍ ബസ് സ്റ്റാന്‍റ് പരിസരത്ത് എത്തിയത്. നഗരത്തിലെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നെന്ന് ആരോപിച്ച് കോഴിക്കോട് ഡൗണ്‍ടൗണ്‍ കോഫി ഷോപ്പ് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതിന്‍റെ പശ്ചാത്തലത്തില്‍ ആണ് കിസ് ഓഫ് ലൗവ് , കിസ് ഇന്‍ ദ സ്ട്രീറ്റ് ഫേസ്ബുക്ക് കൂട്ടായ്മകള്‍ രൂപപ്പെട്ടത്. നേരത്തെ കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ഒന്നാംഘട്ട ചുംബന സമരവും പൊലീസിന്‍റെ ഇടപെടലിനെ തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
No comments:
Post a Comment