മഞ്ചേശ്വരം: കോഴിഫാം ഉടമയായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിനടുത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
മഞ്ചേശ്വരം കടമ്പാറില്‍ കോഴിഫാം നടത്തുന്ന കടമ്പാര്‍ വില്ലേജ് ഓഫീസിനടുത്ത മുഹമ്മദ് റഫീഖിനെ(29)യാണ് ശനിയാഴ്ച സന്ധ്യയ്ക്ക് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ശനിയാഴ്ച രാവിലെ റഫീഖിനെ കാണാതായിരുന്നു. തുടര്‍ന്നു തിരച്ചില്‍ നടത്തി വരുന്നതിനിടെ റഫീഖിന്റെ സ്‌കൂട്ടര്‍ വീടിനടുത്ത പറമ്പില്‍ കാണുകയായിരുന്നു. പിന്നീടാണ് അര കിലോ മീറ്റര്‍ അകലെയുള്ള തോട്ടത്തിലെ കുളത്തില്‍ മൃതദേഹം കാണപ്പെട്ടത്. മുഖത്ത് പരിക്കുണ്ട്. ഇതാണ് സംശയത്തിനു ഇടയാക്കിയത്.
മഞ്ചേശ്വരം പോലീസിന്റെ ഇന്‍ക്വസ്റ്റിനു ശേഷമാണ് മൃതദേഹം പരിയാരത്തേക്കു കൊണ്ടു പോയത്. പരേതനായ അബ്ബാസിന്റെയും മറിയുമ്മയുടെയും മകനാണ്. അവിവാഹിതന്‍. സഹോദരങ്ങള്‍: ജമീല, നഫീസ, നജ്മുന്നിസ, അബ്ദുല്‍ ഖാദര്‍, അഷ് റഫ്, സിദ്ദീഖ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മഞ്ചേശ്വരം കടമ്പാറില്‍ കോഴിഫാം നടത്തുന്ന കടമ്പാര്‍ വില്ലേജ് ഓഫീസിനടുത്ത മുഹമ്മദ് റഫീഖിനെ(29)യാണ് ശനിയാഴ്ച സന്ധ്യയ്ക്ക് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ശനിയാഴ്ച രാവിലെ റഫീഖിനെ കാണാതായിരുന്നു. തുടര്‍ന്നു തിരച്ചില്‍ നടത്തി വരുന്നതിനിടെ റഫീഖിന്റെ സ്‌കൂട്ടര്‍ വീടിനടുത്ത പറമ്പില്‍ കാണുകയായിരുന്നു. പിന്നീടാണ് അര കിലോ മീറ്റര്‍ അകലെയുള്ള തോട്ടത്തിലെ കുളത്തില്‍ മൃതദേഹം കാണപ്പെട്ടത്. മുഖത്ത് പരിക്കുണ്ട്. ഇതാണ് സംശയത്തിനു ഇടയാക്കിയത്.
മഞ്ചേശ്വരം പോലീസിന്റെ ഇന്‍ക്വസ്റ്റിനു ശേഷമാണ് മൃതദേഹം പരിയാരത്തേക്കു കൊണ്ടു പോയത്. പരേതനായ അബ്ബാസിന്റെയും മറിയുമ്മയുടെയും മകനാണ്. അവിവാഹിതന്‍. സഹോദരങ്ങള്‍: ജമീല, നഫീസ, നജ്മുന്നിസ, അബ്ദുല്‍ ഖാദര്‍, അഷ് റഫ്, സിദ്ദീഖ്.
No comments:
Post a Comment