തൃശൂര്‍: ബസ് സ്റ്റാന്‍ഡില്‍ മാതാവിന്റെ കൈപിടിച്ചു ബസിറങ്ങിയ എട്ടരവയസുകാരി അതേ ബസ് കയറി മരിച്ചു. മാമ്പ്ര എളവന അക്ബറിന്റെ മകള്‍ ഫാത്തിമ റൂബയ്ക്കാണു ദാരുണ അന്ത്യമുണ്ടായത്.
ശനിയാഴ്ച രണ്ടരയോടെയാണു സംഭവം. അമ്മ സുബൈദയുടെ കൂടെ ആലുവയില്‍ ആശുപത്രിയില്‍ പോയി മടങ്ങിവരികയായിരുന്നു ഫാത്തിമ. ആലുവയില്‍നിന്നു തൃശൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ അന്നമനട ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയത്. മാമ്പ്രയിലേക്കു പോകാന്‍ ബസ്‌സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സിലെ കാത്തുനില്‍പ്പു കേന്ദ്രത്തിലേക്കു നടക്കവെ ഈ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഇരുവരേയും ബസ് ഇടിച്ചു.
കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സുബൈദയുടെ കാലിനു ഗുരുതര പരുക്കുണ്ട്. മാമ്പ്ര യൂണിയന്‍ സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയാണു റൂബ. പിതാവ് അക്ബര്‍ ഗള്‍ഫിലാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ശനിയാഴ്ച രണ്ടരയോടെയാണു സംഭവം. അമ്മ സുബൈദയുടെ കൂടെ ആലുവയില്‍ ആശുപത്രിയില്‍ പോയി മടങ്ങിവരികയായിരുന്നു ഫാത്തിമ. ആലുവയില്‍നിന്നു തൃശൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ അന്നമനട ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയത്. മാമ്പ്രയിലേക്കു പോകാന്‍ ബസ്‌സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സിലെ കാത്തുനില്‍പ്പു കേന്ദ്രത്തിലേക്കു നടക്കവെ ഈ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഇരുവരേയും ബസ് ഇടിച്ചു.
കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സുബൈദയുടെ കാലിനു ഗുരുതര പരുക്കുണ്ട്. മാമ്പ്ര യൂണിയന്‍ സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയാണു റൂബ. പിതാവ് അക്ബര്‍ ഗള്‍ഫിലാണ്.
No comments:
Post a Comment