അലിഗഡ്: നാട്ടില്‍ ചുംബന സമരവും മറ്റും കൊടുമ്പിരി കൊള്ളുമ്പോള്‍ ഒരൊറ്റ ചുംബനം തകര്‍ത്തത് ഒരു വിവാഹം തന്നെ! കേരളത്തിലല്ല, യുപിയിലാണെന്നു മാത്രം. വിവാഹ വേദിയില്‍ വരന് സഹോദരന്റെ ഭാര്യ നല്‍കിയ ചുംബനം വധുവിനും കൂട്ടര്‍ക്കും അത്ര ദഹിക്കാതെ പോയതാണ് കാരണം. അലിഗഡില്‍ കമിതാക്കളായിരുന്ന വധുവരന്മാരാണ് ഒരൊറ്റ ചുംബനത്തിന്റെ പേരില്‍ "അടിച്ചു പിരിഞ്ഞത്.'
വധുവും വരനും വിവാഹ വേദിയില്‍ വച്ച് പരസ്പ്പരം താലി ചാര്‍ത്തിയിരുന്നു. വിവാഹം കഴിഞ്ഞതിന്റെ ആഹ്ാളത്തിലാണോ എന്തോ, സഹോദരന്റെ ഭാര്യ വരനെ ചുംബിച്ചു. വരനെ വിവാഹവേദിയില്‍നിന്ന് വലിച്ചിറക്കി ഇരുവരും ഒരുമിച്ച് ഏതാനും നൃത്തച്ചുവടുകളും വച്ചു. ചുംബനം കണ്ടു പ്രകോപിതയായ വധുവിന് ഇതുകൂടി ആയപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല. പിന്നെ പ്രിയദര്‍ശന്‍ സിനിമകളുടെ ക്ലൈമാക്‌സ് ആയിരുന്നു വിവാഹ വേദിയില്‍ കണ്ടത്.
പരസ്പരം വാക്കേറ്റവും പൊരിഞ്ഞ വഴക്കും. പ്രകോപിതരായ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. സ്ഥലം മേയര്‍ അടക്കമുള്ള വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവരുടെ കൂടി സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ കൂടാതെ പിരിയാന്‍ തീരുമാനിച്ചത്. പോലീസ് എത്തിയെങ്കിലും കേസെടുത്തില്ല.
രണ്ട് ഭാഗത്ത് നിന്നുമുള്ള ബന്ധുക്കള്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഇരു വീട്ടുകാരും വഴങ്ങിയില്ല. തര്‍ക്കം തീര്‍ന്ന് മടങ്ങിയ വധുവിന്റെ ബന്ധുക്കള്‍ വരനെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് പോയത്. ഒടുവില്‍ ബന്ധുക്കള്‍ എത്തി അടുത്ത ദിവസം വരനെ പുറത്തിറക്കുകയായിരുന്നു. വര്‍ഷങ്ങളായി പ്രണയ ബന്ധത്തിലായിരുന്ന യുവാവും യുവതിയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. എന്തായാലും അതിന് മിനിറ്റുകളുടെ മാത്രം ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വധുവും വരനും വിവാഹ വേദിയില്‍ വച്ച് പരസ്പ്പരം താലി ചാര്‍ത്തിയിരുന്നു. വിവാഹം കഴിഞ്ഞതിന്റെ ആഹ്ാളത്തിലാണോ എന്തോ, സഹോദരന്റെ ഭാര്യ വരനെ ചുംബിച്ചു. വരനെ വിവാഹവേദിയില്‍നിന്ന് വലിച്ചിറക്കി ഇരുവരും ഒരുമിച്ച് ഏതാനും നൃത്തച്ചുവടുകളും വച്ചു. ചുംബനം കണ്ടു പ്രകോപിതയായ വധുവിന് ഇതുകൂടി ആയപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല. പിന്നെ പ്രിയദര്‍ശന്‍ സിനിമകളുടെ ക്ലൈമാക്‌സ് ആയിരുന്നു വിവാഹ വേദിയില്‍ കണ്ടത്.
പരസ്പരം വാക്കേറ്റവും പൊരിഞ്ഞ വഴക്കും. പ്രകോപിതരായ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. സ്ഥലം മേയര്‍ അടക്കമുള്ള വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവരുടെ കൂടി സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ കൂടാതെ പിരിയാന്‍ തീരുമാനിച്ചത്. പോലീസ് എത്തിയെങ്കിലും കേസെടുത്തില്ല.
രണ്ട് ഭാഗത്ത് നിന്നുമുള്ള ബന്ധുക്കള്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഇരു വീട്ടുകാരും വഴങ്ങിയില്ല. തര്‍ക്കം തീര്‍ന്ന് മടങ്ങിയ വധുവിന്റെ ബന്ധുക്കള്‍ വരനെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് പോയത്. ഒടുവില്‍ ബന്ധുക്കള്‍ എത്തി അടുത്ത ദിവസം വരനെ പുറത്തിറക്കുകയായിരുന്നു. വര്‍ഷങ്ങളായി പ്രണയ ബന്ധത്തിലായിരുന്ന യുവാവും യുവതിയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. എന്തായാലും അതിന് മിനിറ്റുകളുടെ മാത്രം ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
No comments:
Post a Comment