കാസര്‍കോട്: സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് കീഴിലുളള മദ്രസാദ്ധ്യാപക ക്ഷേമനിധിയില്‍ രണ്ട് വര്‍ഷം അംഗത്വം പൂര്‍ത്തിയാക്കി അംഗത്വം നിലനിര്‍ത്തുന്ന മദ്രസാധ്യാപകര്‍ക്ക് സ്വന്തം വിവാഹത്തിനും അവരുടെ പെണ്‍മക്കളുടെ വിവാഹത്തിനും 10000 രൂപ വിവാഹ ധനസഹായം നല്‍കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വിവാഹ തീയതിക്ക് ഒരു മാസം മുമ്പ് മുതല്‍ വിവാഹം കഴിഞ്ഞ് പരമാവധി മൂന്ന് മാസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പുളള മാസം വരെയുളള അംശാദായം ഒടുക്കിയിരിക്കണം. അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വ കാര്‍ഡ്, പോസ്റ്റ് ഓഫീസ് പാസ് ബൂക്ക്, വിവാഹ ക്ഷണപത്രം, വിവാഹ സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, വയസ് തെളിയിക്കുന്നതിനുളള മതിയായ രേഖ എന്നിവയുടെ പകര്‍പ്പ് സമര്‍പ്പിക്കണം.
അപേക്ഷ മാനേജര്‍ , മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ, കോഴിക്കോട് - 673004 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷാ ഫോറം ന്യൂനപക്ഷ ഡയറക്ടറേറ്റ്, മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കളക്ടറേറ്റിലെ മൈനോറിറ്റി സെല്‍ എന്നിവിടങ്ങളില്‍ നിന്നും www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0495 2720577.
No comments:
Post a Comment