കുന്ദാപൂര്‍: ആദ്യഭാര്യയും മകനും ചേര്‍ന്ന് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് രണ്ടാം ഭാര്യ പോലീസില്‍ പരാതി നല്കി. ബൈന്തൂരിലെ ഖലീല്‍ നൂര്‍ മുഹമ്മദിനെ ആദ്യഭാര്യയായ ഷാഹിദ തട്ടിക്കൊണ്ടുപോയതായാണ് രണ്ടാം ഭാര്യ ജഹിദ ബൈന്തുര്‍ പോലീസില്‍ പരാതി നല്‍കിയത്.
പതിനാറു വര്‍ഷം മുമ്പ് വിവാഹിതരായ ഷാഹിദയും നൂര്‍ മുഹമ്മദും വിവാഹമോചനം നേടിയിട്ട് വര്‍ഷങ്ങളായി. ആദ്യവിവാഹത്തില്‍ അവര്‍ക്ക് ഒരു മകനുണ്ടായതായും വിവാഹമോചനം നേടിയ ശേഷം ജഹിദയെ വിവാഹം ചെയ്ത നൂര്‍ മുഹമ്മദിനെ ഡിസംബര്‍ പതിനൊന്നിന് റോഡിനരികില്‍ നില്‍ക്കേ വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
No comments:
Post a Comment