നീലേശ്വരം: നീലേശ്വരം റെയില്‍വേസ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ സ്‌ഫോടകവസ്തു കടത്തിയതായി സംശയിക്കുന്ന ചാക്കുകെട്ട് കണ്ടെത്തി. റെയില്‍വേസ്റ്റേഷന്‍ ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ തെക്കേയറ്റത്താണ് അനാഥമായി ചാക്കുകെട്ട് കണ്ടെത്തിയത്.
ചാക്കുകെട്ടിന്റെ പുറത്ത് ജലാസ്റ്റിക് എന്നെഴുതിയത് കണ്ട യാത്രക്കാരനായ ഒരു പോലീസുകാരനാണ് നീലേശ്വരം പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്.
എ.എസ്.ഐ. എം.പദ്മനാഭന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം സ്റ്റേഷനിലെത്തി ചാക്ക് പരിശോധിച്ചു. മഞ്ഞനിറത്തിലുള്ള പൊടിയാണ് ചാക്കിലുള്ളത്.
എ.എസ്.ഐ. എം.പദ്മനാഭന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം സ്റ്റേഷനിലെത്തി ചാക്ക് പരിശോധിച്ചു. മഞ്ഞനിറത്തിലുള്ള പൊടിയാണ് ചാക്കിലുള്ളത്.
നാലുദിവസംമുമ്പ് വേണു മംഗലാപുരം എന്ന പേരില്‍ നീലേശ്വരത്തേക്ക് ഇത്തരത്തിലുള്ള 11 ചാക്കുകള്‍ റെയില്‍വേ പാഴ്‌സല്‍ സര്‍വീസ് വഴി അയച്ചതായി റെയില്‍വേസ്റ്റേഷന്‍ അധികൃതര്‍ പോലീസിനോട് വ്യക്തമാക്കി. ഇതില്‍ 10 ചാക്കുകളും ആളുവന്നുകൊണ്ടുപോയതായും പറയുന്നു.
ചാക്കില്‍ എന്താണെന്ന കാര്യവും മേല്‍വിലാസക്കാരന്റെ വിവരവും വ്യക്തമല്ല.
ചാക്കില്‍ എന്താണെന്ന കാര്യവും മേല്‍വിലാസക്കാരന്റെ വിവരവും വ്യക്തമല്ല.
റെയില്‍വേ സുരക്ഷാസേനയും റെയില്‍വേ പോലീസും അടുത്തദിവസം മംഗലാപുരത്തെത്തി അന്വേഷണം നടത്തും. ചാക്കില്‍ കണ്ടെത്തിയ വസ്തു തിരിച്ചറിയാന്‍ രാസപരിശോധനയും വേണ്ടിവരും. കണ്ടെത്തിയ ചാക്കുകെട്ട് റെയില്‍വേ പാഴ്‌സല്‍ മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment