ബെയ്ജിങ്: 18 വര്‍ഷം മുമ്പ് വധശിക്ഷ നടപ്പാക്കിയ ആള്‍ കുററക്കാനായിരുന്നില്ലെന്ന് ചൈനീസ് കോടതി. പെണ്‍കുട്ടിയെ ബലാല്‍ക്കാരം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 1996ല്‍ വധശിക്ഷക്കു വിധേയനായ 18കാരന്‍ ഹൂഗ്ജില്‍തിനെയാണ് 18 വര്‍ഷങ്ങള്‍ക്കു ശേഷം മംഗോളിയ ഹയര്‍ പീപ്ള്‍സ് കോര്‍ട്ട് കുറ്റവിമുക്തനാക്കിയത്.
പുന്നാര മകന്‍െറ നഷ്ടത്തില്‍ വര്‍ഷങ്ങളായി കണ്ണീരടങ്ങാതെ കഴിയുകയായിരുന്ന മാതാപിതാക്കളുടെ വീട്ടില്‍ നേരിട്ടത്തെി കോടതി അധികൃതര്‍ വിധിയുടെ പകര്‍പ്പ് കൈമാറുകയായിരുന്നു.
സംഭവത്തില്‍ പശ്ചാത്താപം പ്രകടിപ്പിച്ചതിനു പുറമെ നഷ്ടപരിഹാരമായി 30,000 യുവാന്‍ (മൂന്ന് ലക്ഷം രൂപ) നല്‍കുകയും ചെയ്തു. കോടതി ഡെപ്യൂട്ടി തലവന്‍ സാവോ ജിയാന്‍പിങ് പശ്ചാത്താപം അറിയിച്ചതായി ചൈനീസ് ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, സംഭവത്തില്‍ പ്രതിയെന്നു കരുതുന്നയാള്‍ കുറ്റമേറ്റു പറഞ്ഞിട്ടും ഇതുവരെ ശിക്ഷ നടപ്പാക്കാത്തതും വൈരുധ്യമായി. 2005ല്‍ പിടിയിലായ ഇയാള്‍ നിരവധി സമാന സംഭവങ്ങളിലെ പ്രതിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ ബാത്റൂമില്‍ കണ്ടതായി ഹൂഗ്ജില്‍ത് പറഞ്ഞതോടെയാണ് പൊലീസ് ഇയാളെ കുടുക്കിയത്.
മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഓരോ വര്‍ഷവും ചൈനയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വധശിക്ഷക്ക് വിധേയരാകുന്നതെന്ന് ആരോപണമുണ്ട്. വിമര്‍ശമുയര്‍ന്ന സാഹചര്യത്തില്‍ രാജ്യത്തെ മേല്‍ക്കോടതി വധശിക്ഷ കേസുകള്‍ പുന:പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇനി മുതല്‍ ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് മാത്രം പരമാവധി ശിക്ഷ നല്‍കാനാണ് തീരുമാനം.

Keywords: International News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment